HOME » NEWS » Crime » MAN TAKES SELFIE WITH PREGNANT WIFE BEFORE PUSHING HER TO DEATH

ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനു മുൻപ് സെൽഫി; ഭർത്താവ് പോലീസ് പിടിയിൽ

ഭാര്യയെയും പിറക്കാനിരുന്ന കുഞ്ഞിനേയും നിഷ്ക്കരുണം കൊന്ന ഇയാളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു

News18 Malayalam | news18-malayalam
Updated: February 17, 2021, 8:46 PM IST
ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനു മുൻപ് സെൽഫി; ഭർത്താവ്  പോലീസ് പിടിയിൽ
മരിച്ച യുവതിയും ഭർത്താവും
  • Share this:
പൂർണ്ണ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുൻപ് സെൽഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭർത്താവ്. ഒരു മലഞ്ചെരുവിലാണ് ഭർത്താവ് ഭാര്യയെ തള്ളിയിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്തത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.

ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ സെംറ അയ്സാലിന്റെ ജീവനപഹരിച്ചത്. 32 വയസ്സായിരുന്നു ഭാര്യയ്ക്ക്. ടർക്കിയിലെ ബട്ടർഫ്‌ളൈ വാലിയിലേക്ക് അവധി ആഘോഷിക്കാൻ എന്ന് പറഞ്ഞു പോയ ശേഷമാണ് കൊടും ക്രൂരത.

ഏഴു മാസം ഗർഭിണിയായിരുന്നു അയ്സാൽ. 2018 ലെ സംഭവത്തിന് പിന്നിലെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഭാര്യയുടെ പേരിലെ ഇൻഷുറൻസ് തുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം.

ആദ്യമായി ഭാര്യയുടെ പേരിൽ ഒരു ആക്സിഡന്റൽ ഇൻഷുറൻസ് എടുക്കുകയാണ് ഇയാൾ ചെയ്തത്. ഇതിന് 40,865 പൗണ്ട് അഥവാ 41,22,860.09 രൂപയാണ് മൂല്യം. ഭർത്താവായിരുന്നു ഈ പോളിസിയുടെ ആശ്രിതൻ.

മൂന്നു മണിക്കൂർ മലമുകളിൽ ചിലവഴിച്ച ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. ആരും കാണില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ശേഷം മലഞ്ചെരുവിൽ നിന്നും ഭാര്യയെ തള്ളി താഴേക്കിടുകയായിരുന്നു.

ഇയാൾ ഉടൻ തന്നെ ഇൻഷുറൻസ് തുക ചോദിച്ചെത്തി. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ തുക നൽകൂ എന്നായി അധികൃതർ. അന്വേഷണം കഴിഞ്ഞതും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.



എന്നാൽ ഇയാളുടെ പെരുമാറ്റത്തിലെ വ്യത്യാസം യുവതിയുടെ സഹോദരൻ മനസ്സിലാക്കിയിരുന്നു. മരിച്ച യുവതിയുടെ സഹോദൻറെ മൊഴി അനുസരിച്ച്,
യുവതിയുടെ മരണ ശേഷം ഏവരും കാറിനുള്ളിൽ ദുഃഖിതരായി ഇരിക്കുമ്പോൾ ഭർത്താവിന് അൽപ്പം പോലും സങ്കടം മുഖത്തില്ലായിരുന്നു.

തന്റെ സഹോദരി ലോൺ എടുക്കുന്നതിനും എതിരായിരുന്നു. എന്നാൽ മരണ ശേഷം ഇയാൾ മരിച്ചു പോയ ഭാര്യയുടെ പേരിൽ മൂന്നു ലോണുകൾ എടുത്തതായി തെളിഞ്ഞു. ഉയരമുള്ള സ്ഥലങ്ങളെയും അവൾക്കു പേടിയായിരുന്നു എന്ന് സഹോദരൻ ആവർത്തിച്ചു.

എന്നാൽ താനല്ല കൃത്യം ചെയ്തത് എന്ന് അയ്സാൽ പറയുകയും ചെയ്‌തു. ഫോട്ടോ എടുത്ത വേഷം ഭാര്യ ഫോൺ ബാഗിൽ ഇട്ടു. ശേഷം അവളുടെ നിലവിളിയാണ് താൻ കേട്ടത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. അപ്പോഴേക്കും അവൾ താഴേക്കു പതിച്ചിരുന്നത്രെ.

അന്വേഷണം പുരോഗമിക്കുകയാണ്.

Summary: A man has reportedly pushed his seven-months pregnant wife off a cliff inorder to claim the accidental insurance in her name. He made it a point to click a few selfies before killing the spouse and their unborn baby. Sooner, he went ahead with claiming the insurance policy, and was found guilty upon investigation into the incident.
Published by: user_57
First published: February 17, 2021, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories