നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ തീകൊളുത്തിയശേഷം രക്ഷിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തിച്ചു; പ്രതിയെ പിടികൂടി പൊലീസ്

  യുവതിയെ തീകൊളുത്തിയശേഷം രക്ഷിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തിച്ചു; പ്രതിയെ പിടികൂടി പൊലീസ്

  പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   നാഗ്പൂരിലെ ബൈറാംജി എന്ന പട്ടണത്തിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 32 വയസുകാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായതായി പോലീസ് പറഞ്ഞു.

   വെള്ളിയാഴ്ച ദിവസം വാക്കുതർക്കത്തെത്തുടർന്ന് ഷാദാബ് ആലം ​​എന്ന യുവാവാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. തീകൊളുത്തിയതിന് ശേഷം ഇയാൾ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച ആശുപത്രിയിൽ വെച്ച് യുവതി മരിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   Also Read ദിവസം ഒരു ലക്ഷം ആളുകൾക്ക് വാക്സിൻ; കുത്തിവയ്പ്പിനായി 1000 ബൂത്തുകൾ തയ്യാറാക്കി ഡൽഹി സർക്കാർ

   പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. പൊലീസ് പിടിയിലായതിന് ശേഷം യുവതി സ്വയം ആത്മഹത്യ ചെയ്തതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ കോൾ റെക്കോർഡുകളും പൊള്ളലേറ്റ പരിക്കുകളിലുള്ള സംശയവും കാരണം ഇയാളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ നിന്നാണ് പ്രതി നുണ പറഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായത്.

   വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇത് മറച്ചുവെച്ച് സോഷ്യൽ മീഡിയയിൽ കൂടി യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ ബന്ധമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
   Published by:user_49
   First published:
   )}