നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റിൽ

  വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റിൽ

  ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം വന്നത്.

  Air India

  Air India

  • Share this:
   ഭോപ്പാൽ: വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഷുജൽപുരിൽ താമസിക്കുന്ന ഉജ്ജ്വൽ ജെയിൻ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

   ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭോപ്പാൽ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിൽനിന്ന് വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. എന്നാൽ ഏത് വിമാനമാണെന്നോ മറ്റു വിവരങ്ങളോ പറഞ്ഞിരുന്നില്ല. തന്റെ വഴിയിൽ നിങ്ങളാരും വരരുതെന്നും വിളിച്ചയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.

   Also Read- രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

   സന്ദേശം ലഭിച്ചയുടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൊലീസിനും വിവരം കൈമാറി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

   Also Read- മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി

   സംഭവത്തിൽ പരാതി ലഭിച്ചതോടെ ഗാന്ധിനഗർ പൊലീസും ക്രൈംബ്രാഞ്ചും അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. തുടർന്ന് വിളിച്ച നമ്പർ തിരിച്ചറിയുകയും അശോക ഗാർഡനിലെ വിലാസത്തിലാണ് ഉജ്ജ്വൽ എന്നയാൾ ഈ നമ്പർ കരസ്ഥമാക്കിയതെന്നും കണ്ടെത്തി. എന്നാൽ, അശോക ഗാർഡിനിലെത്തിയ പൊലീസ് സംഘത്തിന് നിരാശയായിരുന്നു ഫലം. 2014 വരെ ഇവിടെ താമസിച്ചിരുന്ന ഉജ്ജ്വൽ പിന്നീട് താമസംമാറിയിരുന്നു.

   Also Read- മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി

   തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷുജൽപുരിൽനിന്ന് ഉജ്ജ്വലിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഉജ്ജ്വൽ ജെയിനെ വിശദമായ ചോദ്യം ചെയ്യലിനും കൂടുതൽ അന്വേഷണത്തിനുമായി ഭോപ്പാലിൽ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

   English Summary: A 34-year-old man has been detained for allegedly threatening to hijack planes from Bhopal and Indore airports in Madhya Pradesh and take them to Pakistan. Bhopal's Gandhinagar police station in-charge Arun Sharma told news agency PTI on Wednesday that officials at the Raja Bhoj Airport received a phone call at around 5 pm on Tuesday wherein the caller made the threat. The airport management immediately informed the Gandhinagar police about the call.Police traced the caller, who is a youth from Shujalpur. He has been detained for questioning.
   Published by:Rajesh V
   First published: