ഭാര്യയുമായുള്ള വഴക്കിനിടെ 14 മാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയുമായുള്ള വഴക്കിനിടെ ജംഷെദ് ഭാര്യയ്ക്ക് നേരെ കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് നിലത്ത് വീണത്.

News18 Malayalam | news18-malayalam
Updated: July 25, 2020, 11:23 PM IST
ഭാര്യയുമായുള്ള വഴക്കിനിടെ 14 മാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു; ഭർത്താവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
നോയിഡ: ഭാര്യയുമായുള്ള വഴക്കിനിടെ 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നോയിഡയിലെ ജെജെ കോളനിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ ജംഷെദ് എന്ന 28കാരനാണ് അറസ്റ്റിലായത്. തൊഴിലാളിയാണ് ഇയാൾ.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ഭാര്യയുമായുള്ള വഴക്കിനിടെ ജംഷെദ് ഭാര്യയ്ക്ക് നേരെ കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് നിലത്ത് വീണത്. ആദ്യം പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു.

TRENDING:Hagia Sophia|ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടയിലെ ആദ്യ മുസ്ലിംപ്രാർഥന; അണിനിരന്നത് ആയിരക്കണക്കിന് മുസ്ലിംകൾ
[PHOTO]
1കഴുത്തിലെ വീക്കത്തെ കുറിച്ച് പ്രേക്ഷകയുടെ സന്ദേശം; കാൻസർ തിരിച്ചറിഞ്ഞത് ഇങ്ങനെയെന്ന് മാധ്യമപ്രവർത്തക
[NEWS]
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ടിക്ടോക് താരം അറസ്റ്റിൽ
[PHOTO]


ഡൽഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ശനിയാഴ്ച കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് ജംഷെദിനെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷ്ണർ രൺവിജയ് സിംഗ് പറഞ്ഞു.


ജംഷദിനെ ജയിലിലേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
Published by: Gowthamy GG
First published: July 25, 2020, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading