നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്

  വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്

  'യുവതിയെ വലിച്ചിഴച്ച ഇയാൾ ഓടിയെത്തിയ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

  • Share this:
   മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മുംബൈ ഖർ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 21കാരിയായ യുവതിയെ ഓടുന്ന ട്രെയിനിന് അരികിലേക്ക് യുവാവ് തള്ളിയിടാൻ ശ്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും ഇതിനോടകം വൈറലായി. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   Also Read-വിവാഹ സമ്മാനമായി 'പെട്രോളും ഗ്യാസും' ; ഇത്രയും 'വിലപിടിപ്പുള്ള' വേറെ സമ്മാനമില്ലെന്ന് സോഷ്യൽ മീഡിയ

   സംഭവത്തിൽ വഡാല സ്വദേശി സുമേധ് ജാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ സുമേധിനെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് കുടുക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് യുവതിയും പ്രതിയും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി അറിയുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ സുമേധ് മദ്യത്തിന് അടിമയാണെന്ന് മനസിലാക്കിയതോടെ യുവതി ഇയാളിൽ നിന്നും അകലുകയായിരുന്നു.

   Also Read-'പ്രസിഡന്‍റ് അങ്കിൾജി, എന്‍റെ അമ്മയ്ക്ക് മാപ്പ് നൽകൂ'; ഏഴുപേരെ കൊന്നതിന് തൂക്കുകയർ വിധിച്ച ശബ്നത്തിന്‍റെ മകൻ രാഷ്ട്രപതിയോട്

   പക്ഷെ സുമേധ് ഇവരെ പിന്തുടർന്ന് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് ചൗഗുലെ അറിയിച്ചത്. ഇയാൾക്കെതിരെ പല തവണ പരാതി നൽകിയിരുന്നുവെങ്കിലും പിന്തുടർന്ന് ശല്യം ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

   Also Read-ബിയറിന് ഏറ്റവുമധികം വിലയുള്ള രാജ്യമേത്? വില കുറവുള്ളത് എവിടെ?

   സംഭവം നടന്ന ദിവസവും യുവതിയെ പിന്തുടർന്നാണ് ഇയാൾ ഖര്‍ സ്റ്റേഷനിലെത്തിയത്. വൈകിട്ടോടെ അന്ധേരിയിൽ നിന്നും ട്രെയിനിൽ കയറിയ യുവതിക്കൊപ്പം ഇയാളും അതേ ട്രെയിനിലുണ്ടായിരുന്നു. സ്റ്റേഷനിലിറങ്ങിയ യുവതി സഹായത്തിനായി അമ്മയെ വിളിച്ചു വരുത്തിയിരുന്നു. അമ്മയും മകളും ഒരുമിച്ച് പോകുന്നത് കണ്ടിട്ടും സുമേധ് വീണ്ടും ഇവരെ പിന്തുടർന്നു. തുടര്‍ന്ന് യുവതിക്ക് സമീപമെത്തി തനിക്കൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. ഓടിപ്പോയി വിവാഹം ചെയ്യാമെന്ന ഇയാളുടെ ആവശ്യം യുവതി നിരസിച്ചതോടെ സുമേധ് ആത്മഹത്യ ഭീഷണി മുഴക്കി. ട്രെയിനിന് മുന്നിലേക്ക് ഓടാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്ന് മടങ്ങി വന്നായിരുന്നു ആക്രമണം.   'യുവതിയെ വലിച്ചിഴച്ച ഇയാൾ ഓടിയെത്തിയ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. തുടര്‍ന്ന് അമ്മ ഇടപെട്ട് മകളെ എങ്ങനെയോ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ തലയില്‍ 12 തുന്നൽ വേണ്ടി വന്നിട്ടുണ്ട്. പൊലീസ് വ്യക്തമാക്കി.

   സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ സുമേധിനെ പിടികൂടുന്നതിനായി പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ പിടിയിലാവുകയും ചെയ്തു.
   Published by:Asha Sulfiker
   First published:
   )}