ബെംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവിലാണ് സംഭവം. മൂന്നു കുട്ടികളുടെ അമ്മയായ യുവതിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.യുവതി ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്ത്തകന് അഹമ്മദാണ് (36) ആക്രമിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞ യുവതി കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നത്.
ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായി സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ യുവതിയെ വിവാഹം കഴിക്കാനായി നിര്‍ബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വിവാഹാഭ്യര്‍ഥന യുവതി നിരസിച്ചതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു.
Also Read-Arrest| വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Gold Seized | കണ്ണൂരില്‍ വന്‍ സ്വര്‍ണ വേട്ട; രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കിലോയിലധികം സ്വര്‍ണ്ണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന കൂടുതൽ കർശനമാക്കി കസ്റ്റംസ് വിഭാഗം. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ ഒരു കോടി 40 ലക്ഷത്തിലധികം രൂപയുടെ യുടെ സ്വർണമാണ് പിടികൂടിയത്. കണ്ണൂർ അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ് അഷിഫാണ് ആദ്യം പിടിയിലായത്. പരിശോധനയിൽ ഇയാൾ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 4 കാപ്സ്യുളുകളിലാക്കിയാണ് സ്വർണ മിശ്രിതം ഇയാൾ കടത്താൻ ശ്രമിച്ചത്.
Also Read-നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; തുടര്‍ശസ്ത്രക്രിയ വേണ്ടിവരും
1019ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 43,89,330 രൂപ വിലയുള്ള 849.3 ഗ്രാം സ്വർണമാണ് ലഭിച്ചത്. പിന്നീട് പാനൂർ പുളിയനമ്പ്രം സ്വദേശി അബ്ദുൾ റഫീഖും പിടിയിലായി. എമർജൻസി ലൈറ്റിനുള്ളിലെ ബാറ്ററിക്കുള്ളിലാണ് റഫീഖ് സ്വർണ കടത്താൻ ശ്രമിച്ചത്. 96,52,390 രൂപയുടെ 1867 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
സൂപ്രണ്ട്മാരായ കെ. പ്രകാശൻ, ശ്രീവിദ്യ സുധീർ ഇൻസ്പെക്ടർമാരായ കെ ആർ നിഖിൽ, സുരേന്ദ്ര ജങ്കിന്ദ്, സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ എംവി വത്സല, ലിനേഷ്, ലയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ ആണ് കസ്റ്റംസ് നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.