യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു വാഹനം വിളിച്ചെത്തിയ ഇയാള്‍ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് ബസിന് കല്ലെറിയുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
Suicide | വിരമിച്ച KSRTC ഉദ്യോഗസ്ഥനും ഭാര്യയും വിഷം കഴിച്ചു; ഭാര്യ മരിച്ചു
കൊല്ലം: വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് നന്ദകുമാറിന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയൽക്കാർ വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
ആനന്ദവല്ലി അശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.