ഉത്തര്‍പ്രദേശിലെ (Uttar Pradesh) മുസാഫര്‍നഗറില്‍ (Muzaffarnagar) ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. 10 അംഗ സംഘത്തെയാണ് പോലീസ് (Police) സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയത്. പിടയിലായ പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ സംഘം കൂട്ടബലാത്സംഗം ചെയ്തത്. യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ സംഘം യുവതിയോട് അശ്ലീലം പറഞ്ഞതു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ പ്രതികൾ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
കൂട്ടബലാത്സംഗത്തിന് ശേഷം സംഭവത്തെ കുറിച്ച് പരാതി നല്‍കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുടെ പിന്തുണയോടെ ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Bulldozer |ബലാത്സംഗക്കേസ് പ്രതിയുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടങ്ങിബലാത്സംഗക്കേസിലെ (rape case) പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി (Bulldozer) ഉത്തര്‍പ്രദേശ് പോലീസ് (Uttar Pradesh Police). പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി ശുചിമുറി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.
Also read:
POCSO | പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്വീടിനു മുന്നില്‍ ബുള്‍ഡോസര്‍ എത്തിച്ച ശേഷം പ്രതിക്ക് കീഴടങ്ങാന്‍ പോലീസ് 24 മണിക്കൂര്‍ സമയം നല്കി. കീഴടങ്ങിയില്ലെങ്കില്‍ വീട് പോകും എന്ന് ഉറപ്പായതോടെ സമയം അവസാനിക്കും മുന്‍പ് പ്രതി മറ്റൊരു സ്ഥലത്ത് വച്ചു പൊലീസില്‍ കീഴടങ്ങിയെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.