നാഗ്പുർ: ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ആത്മഹത്യ കുറിപ്പെഴുതിയശേഷം മകളെ പിതാവ് കൊലപ്പെടുത്തി. 16-കാരിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു വ്യത്യസ്ത ആത്മഹത്യക്കുറിപ്പുകളാണ് സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചുരുളഴിയുന്നത്.
Also Read-കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഫോട്ടോയെടുത്ത ശേഷം ഇയാള്‍ സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 12 വയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം. ഇതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി പുറത്തേക്ക് പോയ പ്രതി കുറച്ച് കഴിഞ്ഞാണ് മടങ്ങിയെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മരണം ഇയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
Also Read-സിഗററ്റ് വാങ്ങി നല്‍കാത്തതിന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായുള്ള ഫോട്ടോ ഫോണില്‍ നിന്നും ലഭിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.