നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kozhikode | യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Kozhikode | യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    ഗേറ്റിനു മുന്നില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: യുവതിയെ പെട്രോള്‍ കത്തിച്ച ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റില്‍ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്തു.

      മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാന്‍ തുടങ്ങിയതിന് മുന്‍പായിരുന്നു ആക്രമണം.

      ഗേറ്റിനു മുന്നില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

      തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ് ഇയാള്‍. ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

      Also Read-Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു; മൂന്നു പേര്‍ പിടിയില്‍

      കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കയ്യും കാലും ബന്ധിച്ച നിലയില്‍

      കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം(Dead Body) ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശരവണംപട്ടിക്ക് സമീപം ശിവാനന്ദപുരം സ്വദേശിയായ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ(Student) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നിലയില്‍ കണ്ട ചാക്കില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

      കയ്യും കാലും പുറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

      Also Read-Say no to corruption | ജോസ്‌മോന്റെ വീട്ടില്‍ 'നിധി'; വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്

      അമ്മയും സഹോദരിയും മുത്തശിയും ജോലിയ്ക്ക് പോയ സമയത്താണ് കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ പത്തര വരെ പെണ്‍കുട്ടിയെ കണ്ടവരുണ്ട്. കിടക്ക വിരിയില്‍ പൊതിഞ്ഞു ചാക്കില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം.
      Published by:Jayesh Krishnan
      First published:
      )}