നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം

  തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം

  ഭർത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദയെ ഭർതൃസഹോദരൻ സുബിൻ ലാൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുബിൻ ലാലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ അനിയൻ സുബിൻ ലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. 12 മണിയോടു കൂടി കാവുവിളയിലെ തയ്യൽ കടയിൽ തയ്യൽ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   ഭർത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ. 12 മണിയോടു കൂടി കാറിലെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഓടിയ യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക് ശ്രമിച്ചു. പ്രതിയെ അമ്പലത്തറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പോലീസ് കസ്റ്റഡിയിൽ ആണ്

   ഇടുക്കിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ

   ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണ് ഇവർ.

   മൂന്നാഴ്ച മുൻപാണ് ഇവർ ജോലിക്കായെത്തിയത്. ഇന്ന് രാവിലെ മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിറകുവശത്തായി തറയിൽ മരിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കൾ തോട്ടം ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു.

   മരരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പൊലിസ് മേധാവി കറുപ്പുസ്വാമി, ഡിവൈഎസ്പി വി.എ. നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

   കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

   കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

   Also Read- സ്വവർഗരതിക്കെന്ന് പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേർ പിടിയിൽ

   വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

   കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ

   പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്തു കണ്ട റിട്ടയേർഡ് എസ്‌ഐ അറസ്റ്റിലായി. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടേയും വിവരങ്ങള്‍ ഇന്റര്‍ പോളും സൈബര്‍ ഡോമും പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   Also Read- വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; കോൺസ്റ്റബിളിനെതിരെ കേസ്

   സംസ്ഥാന വ്യാപകമായി ല്‍ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകിരിച്ചു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

   കൊല്ലം റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി ശ്രീ. എസ്. മധുസൂദനന്റെ നേതൃത്ത്വത്തില്‍ കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചല്‍, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പളളി, പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ISHO മാര്‍ നടത്തിയ പി ഹണ്ട് റെയ്ഡില്‍ 17 സ്ഥലങ്ങളില്‍ നിന്നായി 15 പേരില്‍ നിന്നും 15 മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.

   Also Read- ഫോണ്‍വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് 85000 രൂപ തട്ടി; വയനാട് സ്വദേശി പിടിയിൽ

   രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുളള ചിത്രങ്ങളും വീഡിയോകളും വീണ്ടെടുക്കുന്നതിലേക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു കൊടുക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.
   Published by:Anuraj GR
   First published:
   )}