നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയബന്ധം വീട്ടുകാർ എതിർത്തു; പെൺകുട്ടിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു

  പ്രണയബന്ധം വീട്ടുകാർ എതിർത്തു; പെൺകുട്ടിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു

  കാമുകിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ കഴുത്തറുത്തതിന് ശേഷം വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തമിഴ്നാട്: പ്രണയബന്ധം വീട്ടുകാർ എതിർത്തതിന്റെ പേരിൽ കാമുകിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു(man tried to kill his girlfriend). തമിഴ്നാട്ടിലെ (Tamil Nadu) മിഞ്ചൂർ സ്വദേശിയായ യുവാവാണ് കാമുകിയെ കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കാമുകിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ കഴുത്തറുത്തതിന് ശേഷം വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. അജിത് എന്നാണ് യുവാവിന്റെ പേര്. ഇരുപത്തിരണ്ടുകാരിയായ യുവതിയും അജിത്തും മൊബൈൽ ഷോപ്പിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

   എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയബന്ധം എതിർത്തു. മറ്റൊരാളുമായി യുവതിയുടെ വിവാഹവും നിശ്ചയിച്ചു. ഇതിൽ പ്രകോപിതനായ അജിത് ഞായറാഴ്ച്ച പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

   പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന യുവാവ് മുറിയിൽ കയറി വാതിലടച്ചു. യുവതിയുടെ നിലവിളി കേട്ട് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വീട്ടുകാർ മകളെ കണ്ടത്. തൊട്ടടുത്ത് കത്തിയുമായി അജിത്തുമുണ്ടായിരുന്നു. ഉടൻ തന്നെ അജിത് മറ്റൊരു മുറിയിലേക്ക് ഓടിക്കയറി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

   വീട്ടുകാർ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് അജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

   Also Read-വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ യുവതിയെ കൊല്ലാൻ തീരുമാനിച്ചാണ് അജിത് കത്തിയുമായി വീട്ടിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തു.

   കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

   മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ (mother sells 3-day old son). മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിലാണ് സംഭവം. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റത്.

   സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസിനോട് പറഞ്ഞു. അമ്മയെ കൂടാതെ കുഞ്ഞിനെ വാങ്ങിയ ആളും വിൽക്കാൻ യുവതിയെ സഹായിച്ച നാല് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

   കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ലാത്തതിനാലാണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ആവശ്യക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു. മൂന്ന് സ്ത്രീകളാണ് കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ചത്. അഹമ്മദ്നഗർ, കല്യാൺ, താനെ എന്നിവിടങ്ങളിലുള്ളവരാണിവർ.

   മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്. പകരം 1.78 ലക്ഷം രൂപയും അമ്മയ്ക്ക് നൽകി.

   വിവരം അറിഞ്ഞ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അമ്മയിലേക്കും മറ്റ് സ്ത്രീകളിലേക്കും അന്വേഷണം എത്തുന്നത്. ഐപിസി, ശിശു സംരക്ഷണ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
   Published by:Naseeba TC
   First published: