• HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ

Malappuram | അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ

ശാന്ത കുമാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മലപ്പുറം: അവിവാഹിതയായ 45കാരിയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം (Malalppuram) ചുങ്കത്തറ സ്വദേശി ശാന്ത കുമാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് (55) വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    മലപ്പുറം ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിൽ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെ നാലരയോടെ ശാന്ത കുമാരി തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെയാണ് അഷറഫ് പതിയിരുന്ന് ആക്രമിച്ചത്.

    അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ഏറെ കാലമായി ഇവര്‍ തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ അഷറഫ് ശാന്തകുമാരിയെ ദേഹോപദ്രവം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവർ അഷറഫുമായി അകലുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിച്ചിരുന്നു.

    Also Read-Honey Trap | ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി മൂന്നു ലക്ഷം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ പിടിയില്‍

    ഇതിനിടയില്‍ അഷറഫ് വീണ്ടും ശല്യം ചെയ്‌തതോടെ ശാന്തകുമാരി ചൊവ്വാഴ്ച എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. അതിനിടെയാണ് ബുധനാഴ്ച പുലർച്ചെയോടെ അഷറഫ്, ശാന്തകുമാരിയെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം സ്വന്തം വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ അഷറഫിനെ കണ്ടെത്തുകയായിരുന്നു.

    Also Read-Arrest |പ്രണയം നടിച്ച് സഹപാഠിയുടെ നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    Summary- A 45-year-old unmarried woman was hacked  and her neighbor tried to commit suicide. Ashraf (55), a friend and neighbor, tried to commit suicide by consuming poison after hacking Shanta, a native of Chungathara, Malappuram. The injured have been admitted to Kozhikode Medical College Hospital.

    ഫോണ്‍ ചെയ്തു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; കാരണം' സംശയം'

    തിരുവനന്തുപുരത്ത് പാലോട് ഭാര്യ ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി(Murder). പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

    Also Read-Thrissur School of Drama | വിദ്യാര്‍ഥിനിയുടെ പീഡന പരാതി; അറസ്റ്റിലായ അധ്യാപകന്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു

    ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്.
    Published by:Anuraj GR
    First published: