• HOME
  • »
  • NEWS
  • »
  • crime
  • »
  • Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്‌: വടകര (Vadakara) കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം (Suicide Attempt). സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാൾ തീവെച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

    ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനിൽകുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലർച്ചെ വീട്ടിലെത്തിയ ഇയാൾ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാൽ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഭീഷണിയുമായി പുറത്ത് നിൽക്കുകയായിരുന്ന അനിൽ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

    Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം; ഇനി ജയിലിലുള്ളത് പൾസർ സുനി മാത്രം

    പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനിൽകുമാർ തീപന്തങ്ങൾ എറിഞ്ഞു. അതിനിടെ അനിൽ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭർത്താവായ അനിൽകുമാർ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. അനിൽകുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാർ അറിയിച്ചതിനെ സ്ഥലത്തെത്തിയ പൊലീസാണ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു

    കണ്ണൂർ പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.
    Published by:Rajesh V
    First published: