HOME » NEWS » Crime » MAN TURN A WITCH ARRESTED FOR SEXUALLY ABUSE MANY WOMEN IN NORTH KERALA

മന്ത്രവാദി ചമഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ വടക്കൻ കേരളത്തിൽ സ്ത്രീകളുടെ പരാതിയിൽ നാൽപ്പതോളം കേസ്

ചികിത്സയുടെ പേരിൽ മുറിയിൽ കയറി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 7, 2021, 3:22 PM IST
മന്ത്രവാദി ചമഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ വടക്കൻ കേരളത്തിൽ സ്ത്രീകളുടെ പരാതിയിൽ നാൽപ്പതോളം കേസ്
shihabuddin rape
  • Share this:
Rape, Kerala, Kozhikode, Witch, Crime news
മലപ്പുറം: മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പുത്തൂര്‍ സ്വദേശി ശിഹാബുദ്ദീനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. തുടര്‍ന്ന് പീഡന വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽനിന്ന് പണവും സ്വര്‍ണവുമെല്ലാം കൈക്കലാക്കുകയാണ് ഇയാളുടെ രീതി.


സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ സ്ത്രീയുമായി അടുപ്പം പുലർത്തിയശേഷം മകളുടെ അസുഖം മന്ത്രവാദ ചികിത്സയിലൂടെ മാറ്റിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ചികിത്സയുടെ പേരിൽ മുറിയിൽ കയറി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


rape, palakkad, attappady, step father, sholayur police, ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടി, രണ്ടാനച്ഛൻ, അട്ടപ്പാടി
കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്,കണ്ണൂര്‍ ജില്ലകളിലായി നാല്‍പ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശിഹാബുദ്ദീന്‍ നിരവധി പേരെ വിവാഹം കഴിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ കൈയില്‍ നിന്ന് പതിനാലോളം സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാള്‍ പലരെയും ലൈംഗികമായി പീഡിപ്പിച്ചത്.


rape case, gang rape, 17 year old raped, crime news, rape in kolkata, ബലാത്സംഗം, കൂട്ട മാനഭംഗം, 17കാരി പീഡനത്തിനിരയായി
ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ പരാതി നൽകിയിരുന്നു. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തിയശേഷം നാടുവിടുകയാണ് ശിഹാബുദ്ദീൻ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇയാൾ കണ്ടെത്താൻ പരാതിക്കാർക്കും പൊലീസുകാർക്കും കഴിഞ്ഞിരുന്നില്ല. വിവിധ കേസുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ കഴിഞ്ഞ ദിവസം മാവൂരിൽ വെച്ച് പിടിയിലാകുന്നത്.


Rape, Kerala, Kozhikode, Witch, Crime news
ശിഹാബുദ്ദീനെതിരെ നിരവധി പരാതി ലഭിച്ചതോടെ കോഴിക്കോട് ജില്ലയിലെ കേസുകളുടെ അന്വേഷണ ചുമതല നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണർ കെ അഷറഫിന‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഷ്റഫിനെ പൊലീസ് പിടികൂടുന്നത്. മെഡിക്കൽ കോളജ് എസ്ഐ ടി.വി.ധനഞ്ജയൻ, ജൂനിയർ എസ്ഐ ടി.എം.വിപിൻ, പി.കെ.സൈനുദ്ദീൻ, എഎസ്ഐമാരായ ഒ.ഉണ്ണിനാരായണൻ, കെ.വി.രാജേന്ദ്രകുമാർ, വി.മനോജ് കുമാർ, സിപിഒ പി.ജംഷീന, പി.സനിത്ത്, സി.കൃജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


കൊല്ലത്ത് പതിനേഴുകാരിയെ പന്ത്രണ്ടോളം പേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതലാണ് പതിനേഴുകാരിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കേസിൽ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നാലുപേരെ റിമാൻഡ് ചെയ്തു.


Rape, police rape, vithura police Station, പീഡനം, വിതിരു പൊലീസ് സ്റ്റേഷൻ
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വർക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വർക്കലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
Published by: Anuraj GR
First published: February 7, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories