ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ് (WhatsApp)സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. തന്നെ ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
മുംബൈയിലാണ് സംഭവം. മുപ്പതുകാരനായ ഭർത്താവിനെതിരെയാണ് കേസ്. ഭർത്താവിന്റേയും വീട്ടുകാരുടേയും നിരന്ത പീഡനം മൂലം ഇരുപത്തിയെട്ടുകാരിയായ യുവതി രണ്ട് കുഞ്ഞുങ്ങളുമായി കഴിഞ്ഞ വർഷം അവസാനം സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചിരുന്നു.
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാൾ വാട്സ് ആപ് സ്റ്റാറ്റസിൽ അപ് ലോഡ് ചെയ്തത്. ഈ മാസം ആദ്യമായിരുന്നു സംഭവം. യുവതിയുടെ സഹോദരി സ്റ്റാറ്റസ് കണ്ട് വിവരം അറിയിക്കുകയായിരുന്നു.
ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു. ഇയാൾ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പങ്കുവെച്ചത് യുവതി അറിഞ്ഞിരുന്നില്ല. സഹോദരിയാണ് വിവരം അറിയിച്ചത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പരാതി നൽകിയതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.