ഇന്റർഫേസ് /വാർത്ത /Crime / സ്വകാര്യദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സ്വകാര്യ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ യുവതി വ്യക്തമാക്കിയിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. എറണാകുളം പള്ളുുരുത്തി സ്വദേശി സിനോജ് (36) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ തന്നെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ യുവതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലായിരുന്നു.

Also Read- പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഓർത്തഡോക്സ് വൈദികനെതിരെ പോക്സോ കേസ്

പൊലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിലാണ് പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇയാള്‍ നേരത്തെ ലൈംഗിക പീഡനം ഉൾപ്പടെ മറ്റ് ആറോളം കേസില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

First published:

Tags: Crime news, Kerala news, Kochi