• HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയുടെ ഭര്‍ത്താവിനെ പേടിച്ച് ഓടി വിമാനത്താവളത്തിന്റെ മതിൽ ചാടി കടന്നു; യുവാവ് അറസ്റ്റിൽ

കാമുകിയുടെ ഭര്‍ത്താവിനെ പേടിച്ച് ഓടി വിമാനത്താവളത്തിന്റെ മതിൽ ചാടി കടന്നു; യുവാവ് അറസ്റ്റിൽ

കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ട് മതില്‍ ചാടി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

  • Share this:
എച്ച്എഎല്‍ വിമാനത്താവളത്തില്‍ സുരക്ഷാ ലംഘനം നടത്തിയ 36 കാരനെ അറസ്റ്റ് ചെയ്തു. കേന്ദ്ര സുരക്ഷാ ഏജന്‍സികളെയും പൊലീസിനെയും കുഴക്കിയ സംഭവമായിരുന്നു ഇത്. ആസാം സ്വദേശിയായ മുകുന്ദി ഖൗണ്ട് ആണ് വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയത്. ഇയാള്‍ ഒരു കല്‍പ്പണിക്കാരനാണ്. നവംബര്‍ 6നാണ് ഇയാള്‍ ബംഗളൂരു നഗരത്തിലെത്തുന്നത്. ആദ്യമായി ബംഗളൂരുവിലെത്തിയ ഇയാള്‍ക്ക് നഗരത്തെ കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. തന്റെ കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടാണ് ഇയാള്‍ എച്ച്എഎല്‍ വിമാനത്താവളത്തിൽ എത്തിയത്. നവംബര്‍ 9നായിരുന്നു സംഭവം.

വിമാനത്താവളത്തിലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദോഗസ്ഥരാണ് ഇയാളെ ഗേറ്റ് നമ്പര്‍ 3ന് സമീപത്ത് നിന്ന് പിടികൂടിയത്. മതില്‍ ചാടി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് എച്ച്എഎല്‍ പൊലീസിന് കൈമാറി. 1923 ലെ ഇന്ത്യന്‍ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഐപിസി സെക്ഷന്‍ 418, 379, 511 എന്നിവ പ്രകാരമാണ് മുകുന്ദ് ഖൗണ്ടിനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read-മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ യുവാവ് പൊലീസ് കസ്റ്റഡിയിൽ

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. ഖൗണ്ടും അയാളുടെ കാമുകി പൂര്‍വ്വിയും വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍, രണ്ട് പേര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല. പൂര്‍വ്വിയുടെ ഭര്‍ത്താവ് ബിപുല്‍ എച്ച്എഎല്‍ ഏരിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് അറ്റന്‍ഡന്റാണ്. ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാണ് മുകുന്ദ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ചു. 5,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ 2 പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടെര്‍മിനല്‍ 2 പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേക്ക് വിമാനത്താവളത്തിന് ഉയരാന്‍ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്.

Also Read-മയക്കുമരുന്നു കേസിൽ ജാമ്യം കിട്ടിയ മലയാളി ടാറ്റു ദമ്പതികൾ വീണ്ടും മയക്കുമരുന്നു കേസിൽ പിടിയില്‍

വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള, നഗര സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തിരുന്നു. 108 അടി ഉയരമുള്ള പ്രതിമയാണിത്. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രി ബെംഗളൂരു സന്ദര്‍ശനം നടത്തിയെന്നത് രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ്. ഭരണകക്ഷിയായ ബിജെപി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 224ല്‍ 150 സീറ്റ് വിജയ ലക്ഷ്യമാണ് പാര്‍ട്ടി ഇത്തവണ പ്രതീക്ഷിക്കുന്നത്.
Published by:Jayesh Krishnan
First published: