കുടുംബവഴക്കിനെ തുടർന്ന് അക്രമം: കണ്ണൂരിൽ ബന്ധുവിന്റെ അടിയേറ്റ മധ്യവയസ്കൻ മരിച്ചു

മർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: September 29, 2020, 8:53 AM IST
കുടുംബവഴക്കിനെ തുടർന്ന് അക്രമം: കണ്ണൂരിൽ ബന്ധുവിന്റെ അടിയേറ്റ മധ്യവയസ്കൻ മരിച്ചു
മരിച്ച ശശിധരൻ
  • Share this:
കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്നുള്ള അക്രമത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കയരളം മേച്ചേരിയിലെ പാപ്പിനിഞ്ചേരി വീട്ടിൽ ശശിധരൻ (49) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അടിയേറ്റതിനെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചത്. വാക്കുതർക്കത്തിനിടെ ഒരു ബന്ധുവാണ് ശശിധരനെ ആക്രമിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read- ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം സ്വദേശിയായ പിതാവ് ഡൽഹിയിൽ നിന്നും മുങ്ങിയെന്ന് ഭാര്യ

ശശിധരന്റെ മകൾ സ്നേഹയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യയുടെ സഹോദരനുമായുള്ള വാക്ക് തർക്കമാണ് മർദ്ദനത്തിന് കാരണമായതെന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്.

Also Read- 'അവിഹിതബന്ധം' കണ്ടുപിടിച്ചതിന് ഭാര്യയെ തല്ലുന്ന ADGP; വീഡിയോ ആഭ്യന്തരമന്ത്രിക്ക്

ആക്രമണത്തിൽ പരിക്കേറ്റ ശശിധരൻ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആക്രമണത്തിൽ ശശിധരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.സംഭവത്തിൽ മയ്യിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ ഉള്ളതായും സൂചനയുണ്ട്.  ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയാണ് മരിച്ച ശശിധരൻ. കാവുക്കാട്ട് ഭാസ്ക്കരൻ നായരുടെയും തണോളി മീനാക്ഷിയുടെയും മകനാണ് ആണ്. സിന്ധുവാണ് ഭാര്യ.
Published by: Rajesh V
First published: September 29, 2020, 8:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading