HOME » NEWS » Crime »

Shocking | മദ്യപിക്കാൻ പണം നൽകാത്തതിന് സഹോദരനെ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷുഭിതനായ യുവാവ് സമീപത്തിരുന്ന വലിയ കല്ല് എടുത്ത് സഹോദരനെ അടിച്ചുകൊല്ലുകയായിരുന്നു

News18 Malayalam | news18-malayalam
Updated: February 14, 2021, 4:49 PM IST
Shocking | മദ്യപിക്കാൻ പണം നൽകാത്തതിന് സഹോദരനെ കൊലപ്പെടുത്തി
News18 Malayalam
  • Share this:
മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ശനിയാഴച ഉച്ചയോടെയായിരുന്നു സംഭവം.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷുഭിതനായ യുവാവ് സമീപത്തിരുന്ന വലിയ കല്ല് എടുത്ത് സഹോദരനെ അടിച്ചുകൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ സഹോദരന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മദ്യലഹരിയിലായിരുന്നു യുവാവെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. യുവാവിനെതിരെ ഐപിസി 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Also Read- ബന്ധുവായ രണ്ടു വയസുകാരനെ ദമ്പതികൾ കൊലപ്പെടുത്തി; ദുര്‍ മന്ത്രവാദമെന്ന് ആരോപിച്ച് പിതാവ്; പിതൃ സഹോദരനും ഭാര്യയും അറസ്റ്റിൽ

പ്രതിയെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മദ്യപിച്ചെത്തി വീട്ടുകാരുമായി സ്ഥിരമായി വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് കൊലപാതകിയെന്ന് നാട്ടുകാർ പറയുന്നു. ജോലിക്കൊന്നും പോകാത്ത ഇയാൾ വീട്ടുകാരിൽനിന്ന് പണം കൈക്കലാക്കി മദ്യപിക്കുകയാണ് പതിവ്. സുഹൃത്തുക്കളിൽനിന്ന് പണം കടം വാങ്ങുമെങ്കിലും അത് തിരിച്ചു നൽകാറില്ല. ഇതേ തുടർന്ന് ഇപ്പോൾ സുഹൃത്തുക്കൾ ആരും പണം കടം കൊടുക്കാറില്ല.

You May Also Like- ഡോക്ടറായ ഭർത്താവിന്‍റെ ലൈംഗിക വൈകൃതങ്ങൾ; സ്ത്രീധനപീഡനം; യുവതിയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഇതോടെയാണ് കഴിഞ്ഞ ദിവസം ഇയാൾ സഹോദരനോട് പണം ആവശ്യപ്പെട്ടത്. എന്നാൽ മദ്യപിക്കാൻ പണം നൽകാൻ കഴിയില്ലെന്ന് സഹോദരൻ അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. രൂക്ഷമായ തർക്കത്തിനൊടുവിലാണ് സമീപത്തിരുന്ന പാറക്കല്ല് എടുത്ത് സഹോദരന്‍റെ തലയിൽ അടിച്ചത്. അടികൊണ്ടു ബോധരഹിതനായി വീണ യുവാവ് അവിടെ തന്നെ കിടന്ന് രക്തം വാർന്നു മരിക്കുകയായിരുന്നു.

Also Read-സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു

യുവാവിന്‍റെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിനിടെ കൊല നടത്തിയ യുവാവ് വീടിന്‍റെ പിൻവശത്തുകൂടി വിജനമായ പ്രദേശത്തേക്കു ഓടി രക്ഷപെട്ടു. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്.

You May Also Like- Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക്

നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമം മുഴുവൻ പരിശോധിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാൾ അടുത്ത ഗ്രാമത്തിലേക്ക് കടന്നതായാണ് സൂചന. അവിടുത്തെ പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയിട്ടുണ്ടെന്നും, പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും സംഭവസ്ഥലത്തെ സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു.
Published by: Anuraj GR
First published: February 14, 2021, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories