ഇന്റർഫേസ് /വാർത്ത /Crime / വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ചു; യുവാവിന് 20 വർഷം കഠിനതടവ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ചു; യുവാവിന് 20 വർഷം കഠിനതടവ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഒടുവിൽ യുവതിയുടെ നിരന്തരമായുള്ള ആവശ്യത്തെ തുടർന്ന് പ്രതി രക്ഷിതാക്കളുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ 100 പവൻ സ്വർണവും ലക്ഷകണക്കിന് രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു

  • Share this:

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം നിരവധി തവണ ശാരീരികബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവതിയെ കൈയൊഴിയുകയായിരുന്നു സരീഷ് മധു. ഇതേത്തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 24കാരിയായ യുവതിയെ പരിചയപ്പെട്ട പ്രതി പിന്നീട് നിരന്തരം ഫോണിലൂടെ സംസാരിക്കുകയും, വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡീപ്പിച്ചു. തുടർന്നും നിരവധി തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചു. എന്നാൽ വിവാഹ കാര്യം പറയുമ്പോഴെല്ലാം സരീഷ് മധു ഒഴിഞ്ഞു മാറാൻ തുടങ്ങി.

ഒടുവിൽ യുവതിയുടെ നിരന്തരമായുള്ള ആവശ്യത്തെ തുടർന്ന് പ്രതി രക്ഷിതാക്കളുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ 100 പവൻ സ്വർണവും ലക്ഷകണക്കിന് രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഉള്ളതെല്ലാം വിറ്റിട്ട് 70 പവൻ സ്വർണം നൽകാമെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ ഇത് സാധിക്കില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു സരീഷ് മധു. ഇതേത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ഭാര്യയും അമ്മയും തമ്മിൽ വഴക്ക്; മാനസികസമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയ യുവാവിന്‍റെ ഭാര്യയും ആത്മഹത്യ ചെയ്തു

കൊല്ലം: ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമൺ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽവെച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അശ്വതി ഭർത്താവിന്‍റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനിൽ അശ്വതി തൂങ്ങിമരിച്ചത്.

Also Read- ചെളിയില്‍ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ജൂൺ മാസം 13ന് ആയിരുന്നു അശ്വതിയും മർച്ചന്‍റ് നേവിയിൽ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിർത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയിലും തമ്മിൽ വഴക്ക് പതിവായി. ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മർദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മർദ്ദിച്ചതിനെ തുടർന്ന് അശ്വതി താലമാല വലിച്ചുപൊട്ടിച്ച് ഭർത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടർന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻതന്നെ ബന്ധുക്കൾ അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് ആത്മഹത്യശ്രമം നടത്തിയതിന് പിന്നാലെ അശ്വതി തൈറോയ്ഡിന്‍റെ ഗുളികൾ കൂട്ടത്തോടെ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ കാലം മീയ്യണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷമാണ് അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. എന്നാൽ ഭർത്താവിന്‍റെ വിയോഗത്തിൽ കടുത്ത മനോവിഷമത്തിലായിരുന്നു അശ്വതി. അതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം അശ്വതി തൂങ്ങിമരിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Crime news, Rape case, Sexual abuse