• HOME
 • »
 • NEWS
 • »
 • crime
 • »
 • Gun Shot| ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു

Gun Shot| ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഇടുക്കിയില്‍ സഹോദരങ്ങളെ തുടർന്നുള്ള വാക്കുതർക്കത്തെ തുടര്‍ന്ന് ഒരാൾക്ക് വെടിയേറ്റു.  മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് വെടിയേറ്റത്.  സഹോദരൻ സാന്റോയാണ് വെടി ഉതിര്‍ത്തത്. സിബിയുടെ കഴുത്തിലാണ് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകൾ നീക്കം ചെയ്തു. പ്രതിയായ സാന്റോ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

  സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സേനാപതിയ്ക്ക് സമീപം മാവറ സിറ്റിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.  സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് തിരികെപോയ സിബി, അല്പസമയത്തിന് ശേഷം പണിസാധനങ്ങള്‍ എടുക്കാനായി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.

  മൂന്ന് തവണയാണ് സിബിയെ അനുജന്‍ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ സിബിയെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍നിന്ന് പെല്ലറ്റുകള്‍ പുറത്തെടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

  KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ

  KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്‍റെ ഭാര്യ മീനാക്ഷിയാണ്(21) അറസ്റ്റിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. കൊല്ലം എഴുകോൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

  എഴുകോൺ എസ്എച്ച് ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , ASI അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.
  Published by:Rajesh V
  First published: