• HOME
  • »
  • NEWS
  • »
  • crime
  • »
  • വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു

ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ പ്രതി മീൻ നന്നാക്കുന്ന കത്രിക കൊണ്ട് വിവേകിന്‍റെ മുതുകത്ത് കുത്തുകയായിരുന്നു

  • Last Updated :
  • Share this:
    കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കാക്കനാടിന് സമീപത്താണ് സംഭവം. കാക്കനാട് നിന്ന് തൃപ്പുണിത്തുറയിലേക്ക് കാറിൽ പോകയായിരുന്ന വിവേക് എന്നയാൾക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാഴക്കാല സ്വദേശി അപ്പുവിനെ (29) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ പ്രതി മീൻ നന്നാക്കുന്ന കത്രിക കൊണ്ട് വിവേകിന്‍റെ മുതുകത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ വിവേകിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പൊലീസ് നടത്തിയ അന്വേഷണത്തിൽ കാക്കനാട് നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വിവേകും അപ്പുവും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്നാൽ ഈ പ്രശ്നം പറഞ്ഞുതീർത്തിരുന്നു. അതിനുശേഷമാണ് വിവേകിനെ ഓട്ടോയിൽ പിന്തുടർന്ന അപ്പു ചിറ്റേത്തുകരയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ അടിപിടി ഉണ്ടാകുകയും അതിനിടെ സമീപത്തെ മീൻ കടയിൽനിന്ന് കത്രിക എടുത്ത് വിവേകിനെ കുത്തുകയുമായിരുന്നു. സി.ഐ വിപിൻദാസിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജോമോൻ, സി.പി.ഒമാരായ ജയകുമാർ, ഇന്ദുചൂഡൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

    ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; മണക്കൂറുകൾക്കകം പ്രതി പിടിയിൽ

    ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം കുത്തിക്കൊന്നു. പട്ടാമ്പി കൊപ്പം കടുകതൊടിയിലാണ് സംഭവം. വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

    Also Read- Found Dead | അംഗൻവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

    വിസയുടെ കാശ് തിരികെ തരാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹം ശരിയാക്കിതരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്. അബ്ബാസ് വാങ്ങിയ പണം ഏറെ നാളായി മുഹമ്മദാലി തിരികെ ചോദിച്ചു. എന്നാൽ പണം നൽകാൻ അബ്ബാസ് തയ്യാറായില്ല.

    കൊപ്പം എസ്.ഐ എംബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

    ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഗുരതരാവസ്ഥയിലായ അബ്ബാസിനെ ആശുപതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: