നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder| കൊച്ചിയിൽ മദ്യപാനിയായ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു

    Murder| കൊച്ചിയിൽ മദ്യപാനിയായ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു

    തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ശങ്കരൻ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സെൽവി, മകൾ ആനന്ദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചിയിൽ (Kochi) മദ്യപാനിയായ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു (Murder). കടവന്ത്ര മുട്ടത്ത് ലൈനിൽ താമസിച്ചിരുന്ന തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ശങ്കരൻ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സെൽവി, മകൾ ആനന്ദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ ഞായറാഴ്ചയാണ് ശങ്കരനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ബോധരഹിതനായി കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ്  പറഞ്ഞിരുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കഴുത്തിൽ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്നാണ് സംശയം തോന്നിയ ഡോക്ടർമാർ കൂടുതൽ പരിശോധന നടത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ശ്വാസം മുട്ടി ആണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തത്.

    മദ്യപാനത്തെ തുടർന്ന് ശല്യപ്പെടുത്തിയിരുന്ന ശങ്കരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. ഞായറാഴ്ചയും ശങ്കർ മദ്യപിച്ച ശേഷമാണ് എത്തിയത്. തുടർന്ന് സെൽവിയെ മർദ്ദിച്ചു. ഇതിൽ ദേഷ്യം തോന്നി ആണ് കൊലപ്പെടുത്തിയത്. ഷൂവിന്റെ ലൈസ് ഉപയോഗിച്ച് ആണ് കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തിയത്. അറസ്റ്റിലായ പ്രതികളെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി.

    ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങി; മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ

    കോട്ടയം പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന് കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങിയ യുവതിക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അരുംകൊല ഉണ്ടായത്. പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി (49) യെ ആണ് ഭാര്യ കൊലപ്പെടുത്തിയത്. സിജിയെ വെട്ടിക്കൊന്ന ശേഷം ഭാര്യ റോസന്നയും ആറു വയസ്സുള്ള മകനും വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. സിജിയെ വെട്ടേറ്റ നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയൽവാസികൾ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

    റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിക്കുന്നു. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവർ മകനൊപ്പം വീടുവിട്ടു ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും കോട്ടയം ഈസ്റ്റ് പോലീസ് നടത്തിവരികയാണ്. പുതുപ്പള്ളി മേഖലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ എവിടെ പോയി എന്ന് പോലീസ് അന്വേഷിക്കുന്നത്.

    സിജിയുടെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
    ഓട്ടോ ഡ്രൈവർ ആണ് മരിച്ച സിജി. അഗതി മന്ദിരത്തിൽ നിന്നാണ് റോസന്നയെ സിജി വിവാഹം കഴിച്ചത്. ഏറെക്കാലമായി റോസന്നക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കുടുംബത്തെ ബാധിച്ചതായി അയൽവാസികൾ വിവരം നൽകിയിട്ടുണ്ട്.

    റോസന്ന മാനസിക ബുദ്ധിമുട്ട് അനുഭവിച്ചു എന്ന് വിവരം പൂർണമായും വിശ്വസിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് കോട്ടയം ഈസ്റ്റ് പൊലീസ് ശ്രമം നടത്തുന്നത്. സിജിയെ ഇവർ ഒറ്റയ്ക്ക് തന്നെയാണോ വെട്ടിക്കൊലപ്പെടുത്തിയത് എന്ന് പരിശോധനയും നടത്തേണ്ടതുണ്ട് എന്ന് പൊലീസ് പറയുന്നു. പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം റോസന്നക്ക് ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

    കൊലപാതക ശേഷം ഇവരെ രക്ഷപ്പെടുത്താൻ ആരെങ്കിലും സഹായിച്ചോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് തുടരന്വേഷണം നടത്താൻ ആണ് പൊലീസ് തീരുമാനം. വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ ഇവിടെ മാനസികനില പരിശോധിച്ചുകൊണ്ട് ആകും തുടർ നടപടികൾ സ്വീകരിക്കുക. അതി ദാരുണമായ സംഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പുലർച്ചെ ഇവർ മകനുമായി പുറത്തേക്ക് പോകുന്നത് കണ്ടവർ ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

    ഇന്നലെ രാത്രി വീട്ടിൽ എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതക സംഭവത്തിൽ നിർണായകമായ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പോലീസ് മേധാവി ഡി ശില്പ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
    Published by:Rajesh V
    First published:
    )}