HOME /NEWS /Crime / ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ

ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ

മുംബൈയ്ക്കും താനെയ്‌ക്കുമിടയിൽ വച്ചാണ് പ്രതിയാത്രക്കാരിയെ ശല്യം ചെയ്യുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തത്

മുംബൈയ്ക്കും താനെയ്‌ക്കുമിടയിൽ വച്ചാണ് പ്രതിയാത്രക്കാരിയെ ശല്യം ചെയ്യുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തത്

മുംബൈയ്ക്കും താനെയ്‌ക്കുമിടയിൽ വച്ചാണ് പ്രതിയാത്രക്കാരിയെ ശല്യം ചെയ്യുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തത്

  • Share this:

    ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് മോഷണം നടത്തിയ മുപ്പതുകാരൻ അറസ്റ്റിൽ. മുംബൈയ്ക്കും താനെയ്‌ക്കുമിടയിൽ വച്ചാണ് പ്രതിയാത്രക്കാരിയെ ശല്യം ചെയ്യുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പരാതിക്കാരി കർണാടകയിലെ കുന്ദാപൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. അവിടെ നിന്നും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് 34 കിലോമീറ്റർ അകലെ താനെ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് പ്രതി ട്രെയിനിനുള്ളിൽ കടന്നതെന്ന്പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    Also read-പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ

    ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ വനിതാ കമ്പാർട്ടുമെന്റിലെ യാത്രക്കാരിയെ ഉപദ്രവിച്ച്ഇയാൾആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി യുവതിയെ കടന്നാക്രമിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു. കാഞ്ജൂർമാർഗിന് സമീപം ട്രെയിൻ വേഗത കുറച്ച സമയത്ത് അയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപെടുകയും ചെയ്തു. തുടർന്ന് യുവതിയുടെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ നവി മുംബൈയിൽ നിന്ന് രാത്രിയിൽ അറസ്റ്റ് ചെയ്തു. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

    First published:

    Tags: Attack in Train, Mumbai, Women safety