നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

  സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

  റബ്ബർഷീറ്റ് മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി

  പിടിയിലായ യൂസഫ്

  പിടിയിലായ യൂസഫ്

  • Share this:
  പാലക്കാട്: ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ  വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി യൂസഫിനെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. റബ്ബർ ഷീറ്റ് മോഷ്ടിക്കാനായാണ് ഇയാൾ സന്ദീപിൻ്റെ വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ  ഏതാനും ദിവസം മുൻപ് സന്ദീപ് വാര്യർ തന്നെ പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  റബ്ബർ ഷീറ്റ് മോഷ്ടിക്കാനായി ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടതായി ഇയാൾ മൊഴി നൽകി.ചെത്തല്ലൂർ മുറിയങ്കണ്ണി സ്വദേശിയുടെ വീട്ടിൽ നിന്നും ഇയാൾ റബ്ബർ ഷീറ്റുകളും ഒട്ടു പാലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

  നവംബർ 21ന് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: "ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു. വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്."

  Summary: Man who attempted theft in Sandeep Varier's house arrested
  Published by:user_57
  First published:
  )}