• HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗം ഉൾപ്പടെ 15 കേസുകളിൽ പ്രതി; കൊല്ലത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ചയാൾ ചില്ലറക്കാരനല്ല

ബലാത്സംഗം ഉൾപ്പടെ 15 കേസുകളിൽ പ്രതി; കൊല്ലത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ചയാൾ ചില്ലറക്കാരനല്ല

ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്നു രാഹുൽ. ഇതുകൂടാതെ തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്

  • Last Updated :
  • Share this:
    കൊല്ലം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തിയ കേസിലെ പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പടെ 15 ക്രിമിനൽ കേസുകൾ. കൊല്ലം ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ അമ്പാടി എന്ന് വിളിക്കുന്ന രാഹുൽ(26) എന്നയാളെയാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസും പൂയപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സ്റ്റേഷനിൽ 15 കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു ഇയാൾ. പൂയപ്പള്ളി പൊലീസ് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് പ്രതി.

    സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ചാണ് രാഹുൽ കഴിഞ്ഞ ദിവസം അച്ചു എന്ന യുവാവിനെ ക്രൂരമായി മർദിച്ചത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയായ യുവാവിനെ കൊറിയർ നൽകാനുണ്ടെന്ന് പറഞ്ഞു കരുനാഗപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് രാഹുൽ മർദിച്ചത്. മർദന ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ ഓടനാവട്ടം സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലെ പോസ്റ്റിന് അടിയിൽ മോശം കമന്‍റിട്ടു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടുപോയാണ് അച്ചുവിനെ രാഹുൽ മർദ്ദിച്ചത്.

    അച്ചുവിനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് ദൃശ്യങ്ങൾ കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിർദേശം അനുസരിച്ച് കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് മർദ്ദനമേറ്റ അച്ചുവിനെ കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. അച്ചുവിൽനിന്ന് മൊബൈൽ നമ്പർ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഓടനാവട്ടം സ്വദേശി രാഹുൽ ആണെന്നും, പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പതിനഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും മനസിലായത്.

    Also Read-ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദിച്ച കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ

    ഓടനാവട്ടം തുറവൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്നു രാഹുൽ. ഇതുകൂടാതെ തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലും വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിലും രാഹുൽ പ്രതിയാണ്.

    കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ച്ഒ ജി ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ ശ്രീകുമാർ, ജൂനിയർ എസ്ഐ ശ്രീലാൽ, എഎസ്ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘം തെന്മലയിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
    Published by:Anuraj GR
    First published: