ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്കൂട്ടറില്‍ പിന്തുടര്ന്ന് പണം തട്ടുന്നയാള്‍ പിടിയില്‍.വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടന് (52) ആണ് അറസ്റ്റിലായത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന
സ്ത്രീകളുടെ പിന്നാലെയെത്തി സ്കൂട്ടറില്‍ എന്ജിന് ഓയില്‍ കുറവാണെന്നും മോശമാണെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ തട്ടിപ്പിനു തുടക്കമിടുന്നതെന്നു പൊലീസ് അറിയിച്ചു. ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിനു തീപിടിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കുന്നതെന്നും പൊലീസ് പറയുന്നു.
വര്‍ക് ഷോപ്പ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ യാത്രികരെ വിശ്വസിപ്പിച്ചിരുന്നത്. ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപ വാങ്ങി ഓയില്‍ ഒഴിച്ചു നല്‍കും. സംശയം തോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.