നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പൂർണ ഗർഭിണിയായ അമ്മയേയും മകനേയും കൊന്ന പ്രതി വീണ്ടും ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  പൂർണ ഗർഭിണിയായ അമ്മയേയും മകനേയും കൊന്ന പ്രതി വീണ്ടും ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് സംഭവം.

  പ്രതി ഷരീഫ്

  പ്രതി ഷരീഫ്

  • Share this:
   പാലക്കാട്: മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപെടുത്തിയ കേസിലെ പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതി മുഹമ്മദ് ഷരീഫാണ് പാലക്കാട് ജില്ലാ ജയിലിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   ഇന്നലെ മഞ്ചേരി അതിവേഗ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കൈക്ക് തുന്നലിട്ടു. ഇയാളെ ഇന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കും. ഇതിന് മുമ്പും ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

   2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് ഷരീഫ് ഉമ്മുസൽമയേയും മകനേയും കൊന്നത്.

   പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പഴക്കംചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

   സാഹചര്യ തെളിവുകളും സൈബർ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പ് എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാഹചര്യത്തെളിവുകൾ ആയിരുന്നു പ്രധാനം. ഇതിനൊപ്പം സൈബർ തെളിവുകളും ഉണ്ടായിരുന്നു.

   Also Read-മലപ്പുറത്തെ ഗൃഹനാഥന്റെ ആത്മഹത്യ: മകളുടെ ഭർത്താവിനെ പിടികൂടിയത് അർധരാത്രി ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ

   കോൺട്രാക്ടർ ആയ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്. കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന മാനഹാനി കാരണം ആണ് കൃത്യം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.

   ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു.

   ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്നീട് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
   Published by:Naseeba TC
   First published:
   )}