• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ട നിലയിൽ

news18
Updated: January 9, 2019, 9:45 AM IST
എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ട നിലയിൽ
news18
Updated: January 9, 2019, 9:45 AM IST
ബംഗളൂരു: എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തുമകുരു ജില്ലിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മനുവിന് ഗുണ്ടാപശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജെഡ‍ിഎസ് എംഎൽഎയുടെ 18കാരിയായ അനന്തരവളുമായി രണ്ടുമാസം മുൻപാണ് മനു ഒളിച്ചോടിയത്.

  • ശരിഅത്ത്: വിസമ്മതപത്രം മതിയെന്ന് സർക്കാർ

  • Loading...


കഴിഞ്ഞ ദിവസം രാവിലെയാണ് രക്തത്തിൽ കുളിച്ചനിലയിൽ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി കൊല്ലപ്പെട്ടിരിക്കാം എന്നാണ് സംശയം. മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കാമാക്ഷി പാളയം സ്വദേശിയാണ് മനു. ജെഡിഎസ് എംഎൽഎ കെ ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകൾ പല്ലവിയുമായാണ് മനു ഒളിച്ചോടിയത്. ബസവരാജുവിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട യുവാവ്. ഒരു ഡിവിഡി ഷോപ്പും ഇയാൾ നടത്തിയിരുന്നു. ബസവരാജുവിൽ നിന്നും മകൻ കിരണിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഫേസ്ബുക്കിൽ നിരവധി വീഡിയോകൾ മനു പോസ്റ്റ് ചെയ്തിരുന്നു.


2018 ഒക്ടോബർ 22നാണ് ബസവരാജുവിന്റെ മകൾ പല്ലവിയുമായി മനു ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടുപപോയെന്ന് കാണിച്ച് പരാതി നൽകി, എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരകമാണ് മനുവിനൊപ്പം പോതെന്നും പല്ലവി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പല്ലവിയുടെ സഹോദരൻ കിരണിന്റെ സമ്മർദം കാരണം പൊലീസ് തന്നെ വേട്ടയാടുന്നുവെന്നും മനു പറഞ്ഞിരുന്നു. കൊലപാതകികളെ പിടികൂടുന്നതിന് തുമകുരു പൊലീസ് പ്രത്യേക സംഘത്തെ ചെയ്തു. ബംഗളൂരു സിറ്റി, രാമനഗര, ബംഗളൂരു റൂറൽ, തുമകരു ജില്ലകലിലായി പത്തോളം കേസുകളിൽ പ്രതിയാണ് മനു.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍