• HOME
  • »
  • NEWS
  • »
  • crime
  • »
  • അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ

23. 46 ലക്ഷം രൂപയുടെ ബിൽ അടക്കാതെ വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഇയാൾ മുങ്ങിയത്.

  • Share this:

    ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടക്കാതെ കടന്നുകളഞ്ഞ യാൾ പിടിയിൽ. യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരാണെന്നും പറഞ്ഞായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത്. കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. 23. 46 ലക്ഷം രൂപയുടെ ബിൽ അടക്കാതെ കടന്നു കളയുകയായിരുന്നു ഇയാൾ.

    കഴിഞ്ഞ വർഷം വ്യാജ ബിസിനസ് കാർഡ് ഹാജരാക്കി ലീല പാലസ് ഹോട്ടലിൽ മൂന്ന് മാസത്തോളമാണ് ഇയാൾ താമസിച്ചത്. വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഇയാൾ മുങ്ങിയത്. കഴിഞ്ഞവർ ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ഷെരീഫ് പ‍ഞ്ചനക്ഷത്രഹോട്ടലിൽ മുറിയെടുത്തത്.

    Also Read-ശരീരത്തിൽ ക്യാപ്സ്യൂർ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കിലോ സ്വർണം; ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

    യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഹലാഖ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീിസിൽ ജോലി ചെയ്തിരുന്നെന്നും ഹോട്ടല്‍ അധികൃതരെ വിശ്വസിപ്പിച്ചാണ് മുറിയെടുത്തത്. നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി.

    Also Read-പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

    ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയിരുന്നു. അന്വേഷണത്തിൽ ഷെരീഫ് ഹോട്ടലിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

    Published by:Jayesh Krishnan
    First published: