നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Love Affair | അമ്മയോടും മകളോടും ഒരേസമയം പ്രണയം; ഒടുവിൽ കാമുകിയുടെ അമ്മയെ കൊന്ന് യുവാവ്

  Love Affair | അമ്മയോടും മകളോടും ഒരേസമയം പ്രണയം; ഒടുവിൽ കാമുകിയുടെ അമ്മയെ കൊന്ന് യുവാവ്

  കോടികളുടെ സ്വത്ത് തട്ടിയെടുത്ത് കാമുകിയുടെ മകൾക്കൊപ്പം ജീവിക്കാനായിരുന്നു നവീൻ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു...

  Archana_Reddy

  Archana_Reddy

  • Share this:
   ബംഗളുരു: കാമുകിയുടെ മകളെയും പ്രണയിച്ച യുവാവ് ഒടുവിൽ കാമുകിയെ കൊലപ്പെടുത്തി. കർണാടകത്തിലെ (Karnataka) ഹൊസൂരിലാണ് (Hosur) നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അർച്ചന റെഡ്ഡി എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നവീൻ, കൂട്ടാളി അനൂപ് എന്നിവരെയാണ് ഇലക്ട്രോണിക് സിറ്റി (Electronic City) പൊലീസ് (Karnataka Police) അറസ്റ്റ് ചെയ്തത്. മൂന്നു തവണ വിവാഹം കഴിച്ച അർച്ചന റെഡ്ഡിയുടെ കുടുംബ ജീവിതം ഏറെ കാലം നീണ്ടുനിന്നില്ല. ആദ്യം അരവിന്ദ് എന്നയാളെയാണ് അർച്ചന വിവാഹം കഴിച്ചത്. പത്ത് വർഷം നീണ്ട ഈ ബന്ധത്തിൽ അർച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മകളുണ്ട്.

   ജിം പരിശീലകനായ നവീനുമായി അർച്ചനയുടെ ബന്ധം

   കുറച്ചുകാലമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന അർച്ചന സിദ്ദിഖ് എന്നയാളുമായി രണ്ടാം വിവാഹവും നടത്തി, രണ്ടുവർഷം മുമ്പ് ഈ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് ജിം പരിശീലകനായ നവീനെ കണ്ടെത്തി. അർച്ചനയുടെ മകൾ യുവികയ്ക്ക് ജിം പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ബോഡി ബിൽഡർ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്. അർച്ചനയുടെ സ്വത്തിൽ നോട്ടമിട്ട നവീൻ ഒരേസമയം അർച്ചനയെയും യുവികയെയും പ്രണയിച്ചു. അതിനിടെ അർച്ചനയുമായി ലിവിങ് ടുഗദറായി ബന്ധം മുന്നോട്ടുകൊണ്ടുപോയി. അതിനിടെയാണ് നവീൻ, അർച്ചനയുടെ മകൾ യുവികയുമായി അടുക്കുന്നത്.

   അർച്ചനയെ വിട്ട് മകളുമായി പ്രണയം

   ഇതോടെ അർച്ചനയുമായുള്ള അടുപ്പം നവീൻ കുറച്ചു. എങ്ങനെയും യുവികയെ സ്വന്തമാക്കുക എന്നതായിരുന്നു നവീന്റെ ലക്ഷ്യം. എന്നാൽ മകളുമായി നവീൻ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അർച്ചന റെഡ്ഡി, നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. എന്നാൽ ഇത് വകവെക്കാതെ നവീൻ യുവികയുമായുള്ള അടുപ്പം തുടർന്നു. ഇതോടെ നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പോലീസ് സ്‌റ്റേഷനിൽ അർച്ചന പരാതി നൽകി. ജിഗനി പോലീസ് പ്രതിയായ നവീനെ വിളിച്ചുവരുത്തി അർച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും സെക്ഷൻ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീൻ നാട് വിട്ടു.

   Also Read- Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്

   ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് നിക്ഷേപങ്ങൾ അമ്മ അർച്ചന റെഡ്ഡി പൊലീസിന്‍റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഇത് കൂടാതെ സ്ഥലത്തെ ഒരു പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അർച്ചന, അയാളെ ഉപയോഗിച്ച് നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ ഏതു വിധേനയും അർച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക എന്നതായി നവീന്‍റെ ലക്ഷ്യം. ഇതിനായി കൂട്ടാളി അനൂപുമായി ചേർന്ന് പദ്ധതി തയ്യാറാക്കി.

   ഗൂഢാലോചനയ്ക്കൊടുവിൽ കൊലപാതകം

   പദ്ധതി അനുസരിച്ച് നവീനും അനൂപും ചേർന്ന് അർച്ചനയെ കൊലപ്പെടുത്തി. സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു. ഇതേത്തുടർന്ന് അർച്ചനയുടെ മകൻ, ഇലക്ട്രോണിക് സിറ്റി പൊലീസിൽ നവീനെതിരെ പരാതി നൽകി. കൊലപാതകത്തിൽ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന അർച്ചനയുടെ മകളെ ഇലക്ട്രോണിക് സിറ്റി പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീൻ ആണെന്ന് യുവിക പൊലീസിനോട് പറഞ്ഞു.

   Also Read- Murder | ട്രെയിൻ തട്ടി എൽ ഐ സി ഏജന്‍റായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

   സ്വത്തിനു വേണ്ടി അർച്ചനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അനൂപിനെയും നവീനിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇലക്‌ട്രോണിക് സിറ്റി പോലീസ് ഇന്ന് മൂന്നാം പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്തു. സന്തോഷ് എന്നയാളും കൊല നടത്താൻ നവീനെ സഹായിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
   Published by:Anuraj GR
   First published: