കൊല്ലം: തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തില്‍ വീണതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ കൊല്ലപ്പെട്ട കേസിൽ പച്ചില അല്‍ഭി ഭവനില്‍ സലാഹുദീനാണ് അറസ്റ്റിലായത്. കഴിഞ്ഞ 17ന് രാത്രി രണ്ടിനായിരുന്നു കൊലപാതകം.
അനിൽകുമാറിന്റെ സ്ഥലത്തെ തേക്കുമരത്തിന്റെ കൊമ്പ് വെട്ടിയിട്ടപ്പോള്‍ സലാഹുദീന്റെ പറമ്പിലാണ് വീണത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ സലാഹുദീനും മകന്‍ ദമീജ് അഹമ്മദും ചേര്‍ന്ന് അനില്‍കുമാറിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ച് കൊന്നശേഷം ഒളിവില്‍ പോയി.
തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ ഒളിവിലായിരുന്ന സലാഹുദ്ദീനെ അടുത്തദിവസം പൊലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസിലെ ഒന്നാംപ്രതിയാണ് സലാഹുദ്ദീൻ. മകന്‍ ദമീജ് അഹമ്മദ് ഒളിവിലാണ്.
ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച് തകര്‍ത്ത മകൻ തൂങ്ങിമരിച്ചു
ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്ത വിദ്യർത്ഥിയായ മകൻ ആത്മഹത്യ ചെയ്ചു. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരൻ വീട്ടിൽ സുധയുടെ മകൻ സുജിത്ത്(19) ആണ് ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. സുധ അലറിവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരണപ്പെട്ടിരുന്നു.
Also Read- കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലും 3 കിലോ സ്വർണം കടത്തിയ മൂന്നുപേർ പിടിയിൽ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കയ്യൂര്‍ ഐടിഐയിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങൾക്ക് മുൻപേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയിൽ അഴിക്കോടന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Kollam, Murder