നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder | രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്

    Murder | രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്

    മൃതദേഹം മറവ് ചെയ്ത ശേഷം തറ ടൈലിട്ട് ഉറപ്പിച്ചിരുന്നു.

    • Share this:
      ബംഗളൂരു: രണ്ടാം വിവാഹത്തിനായി ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി.

      രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസില്‍ പരാതി നല്‍കിയത്. വഴക്കിട്ട് വീട്ടില്‍ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. കരിയപ്പയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് വീടിനുള്ളില്‍ പരിശോധന നടത്തി.

      സ്വീകരണ മുറിയില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്ത മൃതദേഹം പരിശോധനയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

      Also Read-Campus Murder | ഇടുക്കിയിൽ SFI പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസുകാരെന്ന് എസ്എഫ്ഐ

      മൃതദേഹം മറവ് ചെയ്ത ശേഷം കരിയപ്പ തറ ടൈലിട്ട് ഉറപ്പിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഈ ഭാഗത്ത് ഫര്‍ണീച്ചറുകള്‍ ഇട്ട് അലങ്കരിക്കുകയും ചെയ്തു. കൊനനേരു സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു ഇരുമ്പ് കമ്പി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആറ് വര്‍ഷം മുമ്പായിരുന്നു കരിയപ്പയുടേയും സുമയുടേയും വിവാഹം. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.

      17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്

      മുസാഫർനഗർ: 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചു. മുസാഫർനഗറിലെ ഒരു സ്‌കൂൾ ഉടമ യോഗേഷ് ചൗഹാൻ കഴിഞ്ഞ നവംബറിൽ പത്താം ക്ലാസിലെ 17 പെൺകുട്ടികളെ തന്റെ സ്‌കൂളിൽ നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറാക്കാനെന്ന പേരിലാണ് പ്രതി പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.

      പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോകാൻ നേരം വൈകിയതോടെയാണ് സ്‌കൂളിന്റെ മാനേജർ ചൗഹാനും അർജുൻ സിംഗ് എന്നയാളും ചേർന്ന് കുട്ടികളെ ഒഴിഞ്ഞ കെട്ടിടത്തിൽ താമസിപ്പിക്കുകയായിരുന്നു. രാത്രിയിൽ മയക്കമരുന്ന് കലർത്തിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. രണ്ട് പെൺകുട്ടികൾ അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടുകയും, പീഡിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്ന് ചൗഹാനും അർജുൻ സിംഗും ചേർന്ന് ഭീഷണിപ്പെടുത്തി.

      Also Read-Attack | ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

      ഇരുവർക്കുമെതിരെ സെക്ഷൻ 328, 354 (സ്ത്രീയ്ക്ക് അന്തസിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അപമാനം) എന്നിവ പ്രകാരം കേസെടുത്തു. ) ഇന്ത്യൻ ശിക്ഷാനിയമവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും പ്രതികൾക്കെതിരെ ചുമത്തി. ചൗഹാനും സിങ്ങും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം, ഉത്തർപ്രദേശിന്റെ എഎപി ചുമതലയുള്ള സഞ്ജയ് സിംഗ് വിഷയം രാജ്യസഭയിൽ ഉന്നയിക്കുകയും വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടുകയും ചെയ്തു.
      Published by:Jayesh Krishnan
      First published: