തിരുവനന്തപുരം: വനിതാ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. തുമ്പ കനാൽ പുറമ്പോക്കിൽ തമസിക്കുന്ന ജോസ്(33) ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് വനിതാ പൊലീസ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read-തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് മുൻപും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ എസ്ഐ ആശ ചന്ദ്രൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.