സൗഹൃദം നടിച്ചും, വിവാഹ വാഗ്ദാനം നൽകിയും വാട്സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം അറസ്റ്റു ചെയ്തു. തൃപ്രയാർ പൈന്നൂർ ദേശത്ത് കൊളത്തേക്കാട്ട് കിരൺ കൃഷ്ണ (26)യാണ് പിടിയിലായത്.
സൗഹൃദത്തിലായ സ്ത്രീയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയ പ്രതി, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും കൈമാറിയതായും, അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നു എന്നുകാട്ടി സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണമാരംഭിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും, ചെന്നൈ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയുമായിരുന്നു. ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, സമൂഹ മാധ്യമ എക്കൌണ്ടുകൾ എന്നിവ പോലീസ് കണ്ടെത്തി സീൽ ചെയ്തിട്ടുണ്ട്. പല പേരുകളിലായി വിവിധ സമൂഹ മാധ്യമ എക്കൌണ്ടുകൾ ഇയാൾ കൈകാര്യം ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.
“ഇന്റർനെറ്റിൽ ഒരു തവണ കൈമാറിയ വിവരങ്ങൾ, അത് തിരിച്ചെടുക്കുക അസാധ്യം. നിങ്ങളുടെ സ്വകാര്യവും വികാരപരവുമായ ഫോട്ടോകൾ വീഡിയോകൾ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യുക. അത് നിങ്ങളുടേത് മാത്രമാണ്,” തൃശൂർ പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫ്, സബ് ഇൻസ്പെക്ടർ എം. ഓ. നൈറ്റ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എൻ. ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ വി.ബി. അനൂപ്, പി. വിശാൽ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം.
Summary: The Thrissur city police arrested a 26-year-old man for disseminating obscene footage of a woman on the pretence of promising to wed her. The man got close to the complainant and was able to get her pornographic videos. Later, those films were discovered on foreign websites designed for it. He fled after the victim reported him to the police and was captured in Wayanad
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.