കണ്ണൂർ: സൈബർ പൊലീസുകാരനെന്ന വ്യാജേന ബസിൽ സൗജന്യയാത്ര ചെയ്തയാളെ പരിയാരം പൊലീസ് പിടികൂടി. തോട്ടട സ്വദേശി ഗിരീഷ് (60) ആണ് അറസ്റ്റിലായത്. എസ് ഐ പി സി സഞ്ജയ് കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളായി സ്വകാര്യ ബസിൽ സൈബർ ടെലി കമ്യൂണിക്കേഷൻ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ സൗജന്യയാത്ര തുടരുകയായിരുന്നു.
Also Read- പഴയിടം ഇരട്ടക്കൊലപാതകം; പ്രതിക്ക് വധശിക്ഷ; കോടതിവിധി 10 വർഷത്തിന് ശേഷം
കഴിഞ്ഞദിവസം വിളയാങ്കോട് ബസ്‌സ്റ്റോപ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ പൊലീസ് ചമഞ്ഞ് ഇയാൾ ഇടപെട്ടു. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ച കൂട്ടത്തിൽ ഗിരീഷിനെയും വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിലാണ് ഏറെ നാളുകളായി പൊലീസ് ചമഞ്ഞ് സ്വകാര്യ ബസുകളിൽ സൗജന്യയാത്ര നടത്തിയിരുന്ന ഇയാളുടെ കള്ളക്കളി പുറത്തായത്.
താടിവെച്ചിരുന്നത് സംശയത്തിനിടയാക്കി. പരിയാരം പൊലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് പരിയാരം പൊലീസ് ബസ് കണ്ടക്ടർ ചിറ്റാരിക്കാൽ സ്വദേശി ജോയിയുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Kannur, Kerala police