കോട്ടയം (Kottayam) നഗരത്തില്‍ കാരാപ്പുഴയില്‍ (Karappuzha) കാറിനുള്ളില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മര്‍ദനമേറ്റു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം കാരാപ്പുഴ പാലത്തിന് സമീപമായിരുന്നു സംഭവം. റോഡരികില്‍ കാറിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്നു സുഹൃത്തുക്കളായ യുവാവും യുവതിയും. ഈ സമയം പ്രദേശവാസിയായ മറ്റൊരു യുവാവ് ഇതുവഴി എത്തി. കാറിന്റെ ചില്ലില്‍ തട്ടിയ ശേഷം ഇരുവരെയും യുവാവ് ചോദ്യം ചെയ്തു.
ഇതോടെ കാറിനുള്ളില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവും പ്രദേശവാസിയും തമ്മില്‍ വാക്കുതർക്കമായി. തുടര്‍ന്ന് പ്രദേശവാസിയായ യുവാവിനെ കാറിനുള്ളില്‍ നിന്ന ഇറങ്ങിയെത്തിയ യുവാവ് മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ് ശരീരത്തില്‍ മുറിവുകളുമായി യുവാവ് റോഡില്‍ കിടന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാവും യുവതിയും കാറുമായി രക്ഷപ്പെട്ടു. ഇതോടെ സ്ഥലത്ത് തടിച്ച കൂടിയ നാട്ടുകാര്‍ സംഭവം പൊലീസ് കണ്ട്രോള് റൂമിലും വെസ്റ്റ് പൊലീസ് സ്റ്റേഷനിലും അറിയിച്ചു.
Also read- Theft | 'മാന്യനായ' കള്ളൻ; 10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും എടുത്തത് ഒന്നര പവൻ മാത്രം
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ നമ്പര്‍ സഹിതം നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു.
ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം
കണ്ണൂര്‍ കാട്ടില്‍ അടൂട മടപ്പുര ഉത്സവത്തിനിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. കതിരൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിന്റെ ഡോര്‍ ഗ്ലാസും അക്രമികള്‍ തകര്‍ത്തു. പരിക്കേറ്റ പോലീസുകാരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇവരെ വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രിയിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കതിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ വി മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവിഭാഗങ്ങളെയും മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമികള്‍ പോലീസിനുനേരേ തിരഞ്ഞത്. ബലം പ്രയോഗിച്ചാണ് അക്രമികളില്‍നിന്ന് പോലീസുകാരെ രക്ഷിച്ചത്. വിവരം ലഭിച്ചതിനെതുര്ന്ന് വന്‍ പോലീസ് സന്നാഹം മടപ്പുരയിലും പരിസരത്തുമായി നിലയുറപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ കതിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Moral policing