• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN WHO QUESTIONS LOCKDOWN PETTY OF POLICE ARRESTED IN THEFT CASE

ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്‍

ബാങ്കിന്റെ മുന്നിൽ ക്യൂ നിന്ന ഷിഹാബിന് പൊലീസ് പിഴ ചുമത്തിയതും ഗൗരിനന്ദ എന്ന വിദ്യാർഥിനി ഇതിനെ ചോദ്യം ചെയ്തതുമായ സംഭം സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ വൈറലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി ഷിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. ബാങ്കിന്റെ മുന്നിൽ ക്യൂ നിന്ന ഷിഹാബിന് പൊലീസ് പിഴ ചുമത്തിയതും ഗൗരിനന്ദ എന്ന വിദ്യാർഥിനി ഇതിനെ ചോദ്യം ചെയ്തതുമായ സംഭം സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ വൈറലായിരുന്നു.

    ക്യൂവിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഷിഹാബിന് പിഴ ചുമത്തിയത്. ഇതിനെ പ്ലസ് ടു വിദ്യാർഥിനി ഗൗരിനന്ദ ചോദ്യം ചെയ്ത വീഡിയോ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ഷിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

    ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും ഷിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ഷിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

    ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങള്‍ക്കകം മോഷണ കേസില്‍ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ഷിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു.

    അവധിക്ക് നാട്ടിലെത്തിയ യുവാവ് സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വീട്ടിലെത്തി മരിച്ച നിലയിൽ

    തിരുവല്ലയിൽ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തില്‍ ആനന്ദിന്റെയും തങ്കമണിയുടെയും മകന്‍ അഖില്‍ ആനന്ദിനെ (28) നെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യ അഖിൽ ആണ് അഖിൽ ആനന്ദിന്‍റെ ഭാര്യ. അഭിമന്യു മകനാണ്.

    അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് അറിയിച്ചു. പുളിക്കീഴ് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

    മർച്ചന്‍റ് നേവിയിലായിരുന്നു അഖിൽ ആനന്ദിന് ജോലി. അവധിക്ക് നാട്ടിലെത്തിയ അഖിൽ രണ്ടു മാസമായി ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെ സുഹൃത്തിനൊപ്പം അഖിൽ മദ്യപിച്ചിരുന്നു. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Rajesh V
    First published:
    )}