കണ്ണൂര്‍: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കീഴടങ്ങി. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി.
2018 മുതല്‍ പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
Also Read- മൂന്നുവയസുകാരന് പരിഹസിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ ക്രൂരമായി മർദിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ
ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴങ്ങിയത്.
Also Read- കാസർഗോഡ് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി
അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പൊലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.