• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് വധ ശിക്ഷ; വിധി കൃത്യം നടന്ന് 48 ദിവസത്തിനുള്ളില്‍

ജൂണ്‍ 18 ന് രാത്രിയായിരുന്നു പ്രവീണ്‍ ഒമ്പത് മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

news18
Updated: August 8, 2019, 9:21 PM IST
ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് വധ ശിക്ഷ; വിധി കൃത്യം നടന്ന് 48 ദിവസത്തിനുള്ളില്‍
rape-murder-illustration-1
news18
Updated: August 8, 2019, 9:21 PM IST
വാറങ്കല്‍: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് വാറങ്കല്‍ പോക്‌സോ കോടതി. കൃത്യം നടന്ന് 48 ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെ കോടതി വശിക്ഷയ്ക്ക് വിധിച്ചത്. പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ ജയ കുമാറാണ് 21 കാരനായ പി പ്രവീണിന് വധ ശിക്ഷ് വിധിച്ചത്.

ജൂണ്‍ 18 ന് രാത്രിയായിരുന്നു പ്രവീണ്‍ ഒമ്പത് മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഹനംകോണ്ടയിലെ കുമാരപ്പള്ളിയിലാണ് സംഭവം. വീടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് പ്രവീണ്‍ മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Also Read: വസ്ത്രങ്ങൾ വലിച്ചു കീറുമെന്ന് ഭീഷണി: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് പെൺകുട്ടി

പ്രവീണിനെ കുട്ടിയുടെ ബന്ധുക്കള്‍ രാത്രി തന്നെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും കുട്ടിയെ ഇയാള്‍ ക്രൂര കൃത്യത്തിന് വിധേയമാക്കിയിരുന്നു. കേസില്‍ പ്രതിയ്‌ക്കെതിരെ 21 ദിവസത്തിനുള്ളില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തപ്പോള്‍ കോടതി 48 ദിവസം കൊണ്ട് വിധി പ്രഖ്യാപനവും പൂര്‍ത്തിയാക്കുകയായിരുന്നു.

ഐപിസി 376 എ, 376 എബി, 449, 363, 379,302 സെക്ഷന്‍ 5(ഐഎം) പോക്‌സോ ആക്ട് 2018 പ്രകാരമുള്ള സെക്ഷന്‍ 6 എന്നീ വകുപ്പുകളാണ് പൊലീസ് പ്രവീണിനെതിരെ ചുമത്തിയത്.

First published: August 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...