നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Pocso Court| ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും

    Pocso Court| ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും

    എം ബി എക്കാരനും വിദേശ കപ്പലിൽ ഉദ്യോഗസ്ഥനുമായ പ്രതി ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 

    manjeri pocso court

    manjeri pocso court

    • Share this:
    മലപ്പുറം (Malappuram)  കരുവാരകുണ്ടിൽ ഭാര്യാ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷവും തടവ് ശിക്ഷ. ഇതിന് പുറമെ 2 ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി പോക്സോ കോടതി (Manjeri Pocso Court) ജഡ്ജി പി ടി പ്രകാശൻ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.

    2018 ജുലൈ 30നാണ് പതിനാറുകാരിയെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തത്. പ്രതി കോഴിക്കോട് കാക്കൂർ സ്വദേശിയാണ്. കേസ് നടന്നു രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസിന് സാധിച്ചു.
    വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ

    5 കേസുകൾക്ക് ആണ് ഇന്ന് കോടതി  വിധി പറഞ്ഞത്. ഐപിസി വകുപ്പുകൾ പ്രകാരം ബന്ധുവിനെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും 7 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും അടക്കണം.. ഇതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചതിന് 1 വർഷം തടവും ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും അനുഭവിക്കണം. ആകെ രണ്ട് ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം.

    കേസിൻ്റെ ചരിത്രം

    2018 ജൂലൈ 30ന് പെണ്‍കുട്ടിയുടെ തുവ്വൂരിലെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. വിദേശ കപ്പലിലെ ജീവനക്കാരനായ പ്രതി അവധിക്ക് വരുമ്പോൾ കരുവാരകുണ്ടിലെ ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ആയിരുന്നു പ്രതി ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പീഡിപ്പിച്ചത്. ആദ്യ പീഡനത്തിന് ശേഷം ദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നീട് പലതവണ പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തു. ഇതിന് പുറമെ പ്രതി പലതവണ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ചിരുന്നു. പ്രതിയുടെ ഭീഷണിയിൽ പേടിച്ച പെൺകുട്ടി ഇക്കാര്യങ്ങൾ ഒന്നും തുറന്നു പറഞ്ഞില്ല.

    2019 ൽ പ്രതി ഭാര്യയെ കൊല്ലാൻ ശ്രമിച്ചു. കല്ല് കൊണ്ട് ഇടിച്ചും വാഹനം ഇടിപ്പിച്ചും ആണ് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഈ സംഭവത്തിന് ശേഷം ഭാര്യ ഇയാൾക്ക് എതിരെ കരുവാരകുണ്ട് പോലീസിൽ പരാതി നൽകി. ഇക്കാര്യം അറിഞ്ഞപ്പോൾ ആണ് പെൺകുട്ടി തനിക്ക് എതിരെ നടന്ന ലൈംഗികാതിക്രമങ്ങൾ അമ്മയോട് പറഞ്ഞത്. തുടർന്ന് അവർ കരുവാരകുണ്ട് പോലീസിനെ ഇക്കാര്യങ്ങൾ ധരിപ്പിച്ചു.  നടപടികൾ അതിവേഗം പോലീസ് പൂർത്തിയാക്കി. കേസിൽ അതിവേഗ വിചാരണയ്ക്ക് ഹൈകോടതി നിർദേശവും നൽകി.

    എം ബി എക്കാരനായ വിദ്യാസമ്പന്നനായ പ്രതി ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദേശ കപ്പലിൽ ഉദ്യോഗസ്ഥനായ പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.
    Published by:Rajesh V
    First published:
    )}