• HOME
  • »
  • NEWS
  • »
  • crime
  • »
  • അധ്യാപകനെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

അധ്യാപകനെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

വലിയതുറ സ്വദേശി  സാംസൺ ഗോമസാണ് (45) പിടിയിലായത്. 

  • Share this:

    തിരുവനന്തപുരം തിരുവല്ലത്ത് അധ്യാപകനെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. വലിയതുറ സ്വദേശി  സാംസൺ ഗോമസാണ് (45) പിടിയിലായത്. 2.250 കിലോ കഞ്ചാവും  ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും പാർട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേർ അറസ്റ്റിൽ

    വലിയതുറഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാംസണ്‍ ഗോമസ് പിടിയിലായത്. വില്പനയ്ക്കായി ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷം താമസസ്ഥലത്തു നിന്നും അവശേഷിച്ച കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു.

    ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ മൊബൈൽ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അധ്യാപകൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചാണ് ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. വലിയതുറ, തിരുവല്ലം, വള്ളക്കടവ്, ഈഞ്ചക്കൽ പ്രദേശങ്ങളിലും തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് സ്കൂട്ടറിൽ കൊണ്ടുനടന്നാണ് കച്ചവടം നടത്തിവന്നത്.  ഐ. ബി. പ്രിവൻ്റീവ് ഓഫീസർ പ്രകാശ്, പ്രിവൻ്റീവ് ഓഫീസർ പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു, ശരത്, ആദർശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജീന എന്നിവർ അന്വേഷണത്തില്‍ പങ്കെടുത്തു.

    Published by:Arun krishna
    First published: