HOME /NEWS /Crime / സ്റ്റാർ ഹോട്ടലിലെ മോഷണം; മോഷ്ടാവിന്റേത് വിചിത്രമായ പ്രതികാര കഥ

സ്റ്റാർ ഹോട്ടലിലെ മോഷണം; മോഷ്ടാവിന്റേത് വിചിത്രമായ പ്രതികാര കഥ

വിൻസെന്റ് ജോൺ എന്നയാൾക്ക് പിന്നിൽ തീർത്തും വിചിത്രമായ പ്രതികാര കഥ

വിൻസെന്റ് ജോൺ എന്നയാൾക്ക് പിന്നിൽ തീർത്തും വിചിത്രമായ പ്രതികാര കഥ

വിൻസെന്റ് ജോൺ എന്നയാൾക്ക് പിന്നിൽ തീർത്തും വിചിത്രമായ പ്രതികാര കഥ

  • Share this:

    തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിൽ നിന്നും മോഷണം നടത്തുകയും നക്ഷത്ര ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ച് പണം നൽകാതെ പോകുകയും ചെയ്യുന്ന വിൻസെന്റ് ജോൺ എന്ന 63കാരൻ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. സൗത്ത് പാർക്ക് ഹോട്ടലിൽ നിന്നും ലാപ്ടോപ്പ് മോഷ്‌ടിച്ച കേസിലാണ് ഇയാൾ പോലീസ് പിടിയിലകപ്പെട്ടത്. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും കൊല്ലം പോലീസിന്റെ സഹായത്തോടു കൂടി ഇയാളെ തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    മോഷണത്തിനും, ഭക്ഷണത്തിനു പണം നൽകാതെ മുങ്ങുന്നതിനും പിന്നിൽ തീർത്തും വിചിത്രമായ ഒരു പ്രതികാര കഥയാണ് ഇയാൾക്കെന്നു പോലീസ്. വിന്‍സന്റ് ജോണിന് ഹോട്ടലുകളോട് പ്രതികാരമുണ്ട്. പ്രതികാരം വീട്ടാനാണ് ഹോട്ടലുകളില്‍ താമസിച്ച് ലാപ്‌ടോപ് മോഷ്ടിക്കുന്നത്. മുമ്പ് ടൂറിസ്റ്റ് ഗൈഡായിരുന്നു വിന്‍സന്റ് ജോണ്‍. കമ്മിഷൻ നല്‍കാതെ ഹോട്ടലുകള്‍ പറ്റിച്ചപ്പോഴാണ് മോഷണം ആരംഭിച്ചത്.

    Also read:  സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങും; 200 കേസുകളിലെ പ്രതി പിടിയിൽ

    നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് മോഷ്ടിക്കുക ലാപ് ടോപ് മാത്രമാണ്. കേരളത്തിലും പുറത്തുമായി 22 കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണിയാൾ. എല്ലാം ഹോട്ടലുകളിലെ ലാപ് ടോപ് മോഷണകേസുകളുമാണ്‌.

    തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ലാപ്ടോപ്പ് പോലീസ് കണ്ടെത്തി. കൊല്ലത്ത് ഈ ലാപ്‌ടോപ് 15000രൂപയ്ക്കാണ് വിറ്റത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് അടിച്ചുമാറ്റിയ മദ്യം 1500 രൂപയ്ക്കും വിറ്റു. ഇയാളെ കന്റോണ്‍മെന്റ് പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.

    ഇയാൾക്കെതിരെ മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. നന്നായി ഇംഗ്ലീഷ് വശമുണ്ട്. പല പേരുകളിലായാണ് തട്ടിപ്പ് നടത്തുന്നത്. വ്യവസായി ആണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരുമായി ചങ്ങാത്തത്തിലാവും. ഒന്നാംതരം സൗകര്യങ്ങളോടു കൂടിയ റൂം എടുത്ത് താമസം ആരംഭിച്ചാണ് തട്ടിപ്പ് നടത്തുക.

    Summary: Police in Thiruvananthapuram detained a 63-year-old man for repeatedly robbing luxury hotels while posing as someone else. After taking a laptop from the South Park hotel in the state capital, he was apprehended by the police. The man has as many as 22 cases in his name

    First published:

    Tags: Crime, Theft, Theft case