നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Crime | കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

  Crime | കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

  തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെയാണ് നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്

  കൃഷ്ണപ്രിയ, നന്ദകുമാര്‍

  കൃഷ്ണപ്രിയ, നന്ദകുമാര്‍

  • Share this:
   കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച്(Petrol) തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ച യുവാവ് മരിച്ചു(Death). തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (26) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് നന്ദകുമാര്‍ മരിച്ചത്. യുവാവ് തിക്കോടി കാട്ടുവയല്‍ മാനോജിന്റെ മകള്‍ കൃഷ്ണപ്രിയ (22)യെയാണ് വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്.

   തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുന്‍പാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് റോഡരികില്‍ വെച്ച് തര്‍ക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്?ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

   കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.

   Also Read-Crime| കോഴിക്കോട് തിക്കോടി പഞ്ചായത്ത്​ ഓഫീസിന്​ മുമ്പിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

   തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

   Also Read-Murder | വീടിന് മുമ്പിൽ മൂത്രമൊഴിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതി ഒളിവിൽ

   കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനഹാനി ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റായി കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
   Published by:Jayesh Krishnan
   First published:
   )}