തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടികൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. അലി അകബര്‍ എന്ന 56 കാരനാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം അലി അക്ബർ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അലി അകബര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Also Read- അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു
കഴിഞ്ഞ ഞായറാഴ്ച അരുവിക്കര വളപെട്ടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യമാതാവ് ഷാഹിറയെയാണ് ഇയാൾ ആദ്യം ആക്രമിച്ചത്. വെട്ടേറ്റ ഷാഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും അലി അക്ബർ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ സ്‌കൂള്‍ അധ്യാപികയാണ്. ദേഹമാസകലം പൊള്ളലേറ്റ മുംതാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഭാര്യാമാതാവിനേയും ഭാര്യയേയും ആക്രമിച്ച ശേഷം ഇയാൾ അടുക്കളയിലിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി. അലി അക്ബറിന്റേയും മുംതാസിന്റെയും മകളുടെ നിലവിളി കേട്ടാണ് അയൽവാസികൾ എത്തുന്നത്. അലി അക്ബറും മുംതാസും തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. ഇവർ തമ്മിലുള്ള കേസ് പത്തുവർഷമായി കുടുംബകോടതിയിൽ നടക്കുകയാണെന്നുമാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.