നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • യുവതിയെ പീഡിപ്പിച്ചശേഷം രക്ഷപെടാൻ ശ്രമിച്ചയാളെ വളർത്തുനായ പിടികൂടി

    യുവതിയെ പീഡിപ്പിച്ചശേഷം രക്ഷപെടാൻ ശ്രമിച്ചയാളെ വളർത്തുനായ പിടികൂടി

    ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് യുവതിക്ക് നേരെ ദിലീപ് കുമാര്‍ ലൈംഗിക അതിക്രമം നടത്തിയത്.

    representative image

    representative image

    • Share this:
      കോയമ്പത്തൂർ: മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചയാളെ വളർത്തു നായ പിടികൂടി. പിന്നാലെ ഓടിയാണ് വളർത്തുനായ പ്രതിയെ പിടികൂടിയത്. കോയമ്പത്തൂർ ശെൽവപുരം എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടന്നു കളയാന്‍ ശ്രമിച്ച ദിലീപ് കുമാര്‍ എന്നയാളെയാണ് വളര്‍ത്തുനായ പിടികൂടിയത്. ദിലീപ് കുമാറിന്‍റെ പിന്നാലെ ഓടിയ വളർത്തു നായ ഇയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ കുടുക്കിലാക്കുകയായിരുന്നു. തുടർന്ന് ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ദിലീപ് കുമാറിനെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചത്.

      ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി വെള്ളിയാഴ്ച്ച രാത്രിയാണ് യുവതിക്ക് നേരെ ദിലീപ് കുമാര്‍ ലൈംഗിക അതിക്രമം നടത്തിയത്. സഹോദരന്റെ വീടിന് സമീപം കെട്ടിയുണ്ടാക്കിയ ചെറിയ ഷെഡ്ഡിലാണ് യുവതി താമസിച്ചിരുന്നത്. രാത്രി ആരും കാണാതെ യുവതിയുടെ താമസ സ്ഥലത്തു എത്തിയ ശേഷമായിരുന്നു ദിലീപിന്റെ അതിക്രമം. യുവതി താമസിച്ചിരുന്ന ഷെഡ്ഡിനുള്ളിലെ വെളിച്ചം കെടുത്തിയ ശേഷമാണ് ഇയാൾ അവിടേക്കു കയറിയത്.

      വളരെ സമയം കഴിഞ്ഞിട്ടും ഷെഡ്ഡിനുള്ളിൽ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ എത്തി നോക്കിയപ്പോഴാണ് ദിലീപ് കുമാറിനെ കണ്ടത്. ഇതോടെ ദിലീപ് അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന വളർത്തു നായ ഇയാളുടെ പിന്നാലെ ഓടി. ഏറെ ദൂരം ഓടിച്ച നായ ദിലീപ് കുമാറിന്‍റെ കാലിൽ കടിക്കുകയും ഇയാളെ രക്ഷപെടാൻ അനുവദിക്കാതെ വളയുകയുമായിരുന്നു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ദിലീപ് കുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

      പീഡനത്തിന് ഇരയായ യുവതി അവശ നിലയിലായിരുന്നു. ഇവരെ പിന്നീട് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപ് കുമാറിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത ദിലീപ് കുമാറിനെ കോയമ്പത്തൂർ ജയിലിലേക്കു മാറ്റി.

      Also Read-ഓൺലൈന്‍ പാർലമെന്‍റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്

      വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാമുകനും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

      ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്. കുടുംബം നല്‍കിയ പരാതി അനുസരിച്ച്, കേസിലെ മുഖ്യപ്രതിയായ സന്ദീപ് എന്നയാളുമായി പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പും നൽകിയിരുന്നു.




      Published by:Anuraj GR
      First published:
      )}