എറണാകുളം:കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശികളായ സോനുകുമാര്‍ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ദിവസത്തേക്കാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
കോതമംഗലം നെല്ലിക്കുഴിയില്‍ ദന്തല്‍ വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് നല്‍കിയത് ബീഹാര്‍ സ്വദേശിയായ സോനുകുമാര്‍ മോദി ആയിരുന്നു. മനീഷ് ആണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. പട്നയില്‍ നിന്ന് മനീഷ് ആയിരുന്നു രഖിലിനെ മുന്‍ഗറില്‍ എത്തിച്ചത്. അഖിലിനെ സുഹൃത്തുക്കള്‍ നിന്നുള്ള വിവരത്തിന് അടിസ്ഥാനത്തിലാണ് കോതമംഗലം എസ് ഐ മാഹിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബീഹാറില്‍ എത്തിയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ പ്രദേശവാസികള്‍ നിന്ന് പോലീസിന് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. പോലീസ് വെടിയുതിര്‍ത്തതിനെതുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്. ബീഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.
സോനുകുമാര്‍ മോദിയെയും മനീഷിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് തോക്ക് നല്‍കിയത് പ്രതികള്‍ സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ കേസിനെക്കുറിച്ച് മറ്റു വിവരങ്ങളും ലഭ്യമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. രഖിലിന്റെ സുഹൃത്തുക്കള്‍ക്ക് തോക്ക് വാങ്ങിയതില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബീഹാറില്‍ നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യം ചെയ്താല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ബീഹാറില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനും പോലീസ് ആലോചിക്കുന്നുണ്ട്.
മാനസയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണസംഘത്തിന് പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിരുന്നു. കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ മാഹിന്‍ സലിം, വി കെ ബെന്നി, സിവില്‍ പോലീസ് ഓഫീസര്‍ എം കെ ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവര്‍ക്കാണ് എറണാകുളം റൂറല്‍ എസ് പികെ കാര്‍ത്തിക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.