കായംകുളം: മാങ്ങ പറിക്കുന്നതിനെച്ചൊല്ലിയുള്ള അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ മൂന്നു സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കീരിക്കാട് തെക്ക് മുലേശ്ശേരിയിൽ മിനി(49), നമ്പലശ്ശേരിയിൽ സ്മിത(34), നന്ദു ഭവനത്തില്‍ നീതു(19) എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. കൈക്കും മുഖത്തും സാരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Also Read-ഭാര്യയ്ക്ക് ‘വിവാഹാലോചന’; 53കാരനിൽ നിന്ന് 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ; യുവതി ഒളിവിൽ
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.