News18 Malayalam
Updated: January 8, 2021, 10:54 PM IST
News18
മലപ്പുറം: 12 വയസ്സുകാരിക്ക് ജ്യൂസില്‍ മയക്കുമരുന്നു നല്കി 68 വയസുകാരന് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ റിമാന്റില്‍ കഴിയുകയാണ് മലപ്പുറം ചങ്ങരംകുളത്തുകാരനായ പിടിയിലായ പ്രതി.
മലപ്പുറം ചങ്ങരംകുളം ബസ് സ്റ്റാന്റ് പരിസരത്തെ കോട്ടെപ്പാട് കെ എ ശ്രീധരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കുട്ടി ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു മാസം മുമ്പ് ചങ്ങരംകുളം മാന്തടത്തു വച്ചാണ് കേസിനാസ്പദമായ സംഭവം.
Also Read
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി; 14 കാരന് ഇരട്ടസഹോദരിയുടെ കണ്മുന്നില് മുങ്ങി മരിച്ചു
പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നല്കിയ കുട്ടിയുടെ മുത്തശ്ശി കേസിലെ രണ്ടാം പ്രതിയാണ്. ഡിസംബര്‍ 27ന് ചങ്ങരംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നൂ.
Published by:
user_49
First published:
January 8, 2021, 10:52 PM IST